അധ്യാപകർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ പ്രതിഷേധം

പേരാവൂർ : ഹൈവിഷൻ ചാനൽ റിപ്പോർട്ടർ കെ. ദീപുവിനെ ശാസ്ത്ര മേള റിപ്പോർട്ടിങ്ങിനിടെ അധ്യാപകർ കയ്യേറ്റം ചെയ്ത സംഭവത്തിൽ പേരാവൂർ പ്രസ്ക്ലബ് പ്രതിഷേധിച്ചു.വിദ്യാർത്ഥികൾക്ക് ഉച്ച ഭക്ഷണം നല്കാൻ വൈകിയ സംഭവം വാർത്ത ചെയ്യുന്നതിനിടെയാണ് ഏതാനും അധ്യാപകർ ദീപുവിനെ കയ്യേറ്റം ചെയ്തത്.
മാധ്യമ പ്രവർത്തകർ അവരുടെ ജോലി ചെയ്യുന്നതിനിടെ കയ്യേറ്റം ചെയ്ത നടപടി അപലപനീയമാണ്.കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും പ്രസ് ക്ലബ്ബ് ആവശ്യപ്പെട്ടു.
പ്രസിഡന്റ് അനൂപ് നാമത്ത് അധ്യക്ഷത വഹിച്ചു. നിഷാദ് മണത്തണ, കെ. ആർ. തങ്കച്ചൻ, സജി ജോസഫ്, ബബീഷ് ബാലൻ, സജേഷ് നാമത്ത് എന്നിവർ സംസാരിച്ചു.