കെ.എം. ഷാജിക്കെതിരായ കേസ്‌ റദ്ദാക്കി

Share our post

കൊച്ചി : മുസ്ലിംലീഗ്‌ നേതാവ്‌ കെ.എം. ഷാജിക്കെതിരെ സി.പി.എം നേതാവ്‌ പി. ജയരാജൻ നൽകിയ അപകീർത്തിക്കേസ്‌ ഹൈക്കോടതി റദ്ദാക്കി.

അരിയിൽ ഷുക്കൂർ വധക്കേസിൽ പ്രതിയായ പി. ജയരാജനെതിരെ പൊലീസ് നിസ്സാര വകുപ്പുകൾ ചുമത്തി കേസെടുത്തെന്ന കെ.എം. ഷാജിയുടെ പ്രസ്താവനയ്‌ക്കെതിരെ നൽകിയ കേസാണ്‌ ജസ്‌റ്റിസ്‌ സി.എസ്‌. ഡയസ്‌ പരിഗണിച്ചത്‌.

പ്രസ്താവന അപകീർത്തികരമാണെന്ന്‌ വ്യക്തമാക്കി പി. ജയരാജൻ 2013ൽ കണ്ണൂർ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ പരാതി നൽകിയിരുന്നു. ഇത്‌ റദ്ദാക്കണമെന്നാവശ്യപ്പെട്ട് 2015ൽ കെ.എം. ഷാജി നൽകിയ ഹർജിയാണ് ഹൈക്കോടതി തീർപ്പാക്കിയത്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!