Connect with us

Kerala

പട്ടികവിഭാഗ വിദ്യാർഥികൾക്ക് വിദേശ പഠനത്തിന് ഉന്നതി സ്കോളർഷിപ്പ്

Published

on

Share our post

തിരുവനന്തപുരം: സമർത്ഥരും പ്രതിഭാശേഷിയുമുള്ള പട്ടിക വിഭാഗം വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ പോയി ബിരുദാനന്തര തലത്തിലുള്ള (അല്ലെങ്കിൽ അതിന് മുകളിലുള്ള) കോഴ്‌സുകൾ പഠിക്കുന്നതിന് ഉന്നതി വിദേശ പഠന സ്കോളർഷിപ്പ് നൽകുന്നു.

വിജ്ഞാനത്തിന്റെ വിശാലമായ ആഗോള മേഖലയിലേക്ക് പട്ടികജാതി – പട്ടിക വർഗ മേഖലയിലെ വിദ്യാർഥികളുടെ പ്രവേശനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു.

കഴിഞ്ഞ രണ്ടു വർഷത്തിനിടെ 425 കുട്ടികളെ വിദേശത്തേക്ക് അയക്കാനായി. ഈ വർഷം 310 കുട്ടികൾക്ക് വിദേശ പഠനത്തിന് സ്കോളർഷിപ്പ് നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കുടുതൽ പഠനാവസരങ്ങൾക്കൊപ്പം അവരുടെ കരിയർ സാധ്യതകളും വിദേശ പഠനത്തിലൂടെ വിപുലമാക്കാനാകും.

കോഴ്‌സുകളുടെ തിരഞ്ഞെടുപ്പ്, സ്ഥാപനം നൽകുന്ന അവസരങ്ങൾ, നമ്മുടെ രാജ്യത്തിനകത്തും പുറത്തുമുള്ള കോഴ്‌സിന്റെ പ്രസക്തിയും സ്വീകാര്യതയും, അക്കാദമിക് വളർച്ച, തൊഴിൽ സാധ്യതകൾ, വിദ്യാർത്ഥിക്കും കുടുംബത്തിനും പ്രതീക്ഷിക്കുന്ന ഭൗതിക നേട്ടങ്ങൾ എന്നിവ സ്കോളർഷിപ്പിന് പരിഗണിക്കുന്ന പ്രസക്തമായ ഘടകങ്ങളാണ്.പട്ടിക വർഗ, പട്ടികജാതി വികസന വകുപ്പുകൾ Overseas Development and Employment Promotion Consultants (ODEPC) ന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

സ്കോളർഷിപ്പ് ഇനത്തിൽ പരമാവധി 25 ലക്ഷം രൂപ. യോഗ്യത 55 ശതമാനം മാർക്കിൽ കുറയാതെയുള്ള അംഗീകൃത ബിരുദമാണ്.പ്രായപരിധി 35 വയസിൽ താഴെ. സ്കോളർഷിപ്പിനായി രജിസ്റ്റർ ചെയ്യാൻ https://unnathikerala.org/ ലിങ്ക് ഉപയോഗിക്കാം

കൂടുതൽ വിവരങ്ങൾക്ക് 6282631503 ,9496070326 എന്ന നമ്പറുകളിലോ പട്ടികവർഗ വികസന വകുപ്പിന്റെ www.stdd.kerala.gov.in എന്ന വെബ് സൈറ്റിലോ, പട്ടികജാതി വികസന വകുപ്പിന്റെ www.scdd.kerala.gov.in എന്ന വെബ് സൈറ്റിലോ, unnathi@odepc.in എന്ന മെയിൽ ഐഡിയിലോ ബന്ധപെടണം.


Share our post

Kerala

നയിക്കാൻ സ്ത്രീകൾ: സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പ്: 602 അധ്യക്ഷ പദങ്ങളിലും സ്ത്രീ സംവരണം; കണക്കുകൾ ഇങ്ങനെ

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ത്രീകൾക്കും പട്ടികജാതി-വർഗ വിഭാഗ ങ്ങൾക്കും സംവരണം ചെയ്ത അധ്യക്ഷരുടെ എണ്ണം നിശ്ചയിച്ചു. 941 പഞ്ചായത്തുകളിൽ 471 ലും സ്ത്രീകൾ പ്രസിഡന്റ്റാകും. 416 പഞ്ചായത്തിൽ പ്രസിഡൻ്റ് പദത്തിൽ സംവരണമില്ല. തദ്ദേശഭരണ വകുപ്പാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്.

വനിതാ അധ്യക്ഷർ

പഞ്ചായത്ത് -471
ബ്ലോക്ക് -77
മുനിസിപ്പാലിറ്റി-44
കോർപ്പറേഷൻ-3
ജില്ലാ പഞ്ചായത്ത്-7
ആകെ-602 അധ്യക്ഷ പദങ്ങളാണ് ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് ലഭിക്കുക. ആകെ 14 ജില്ലാ പഞ്ചായത്തിൽ 7 വനിതകളും ഒരിടത്ത് പട്ടിക ജാതി വിഭാഗത്തിൽ നിന്നുള്ള അംഗവും പ്രസിഡന്റ്റാകും. ആറ് കോർപ്പറേഷനുകളിൽ മൂന്നിടത്ത് വനിതകൾ മേയർമാരാകും, 87 മുനിസിപ്പാലിറ്റികളിൽ 44 മുനിസിപ്പാലിറ്റികളിൽ വനിതകൾ അധ്യക്ഷരാകും. പട്ടികജാതിക്ക് ആറ്, അതിൽ മൂന്ന് അധ്യക്ഷ പദവികൾ സ്ത്രീകൾക്ക് നിശ്ചയിച്ചു. ഒരു മുനിസിപ്പാലിറ്റിയിൽ പട്ടിക വർഗം വിഭാഗത്തിനാണ് അധ്യക്ഷ സ്ഥാനം.


Share our post
Continue Reading

Kerala

തിരുവനന്തപുരത്ത് യുവ സംവിധായകൻ മൂന്ന് കിലോഗ്രാം കഞ്ചാവുമായി പിടിയിൽ

Published

on

Share our post

തിരുവനന്തപുരം: യുവ സംവിധായകൻ കഞ്ചാവുമായി പിടിയിൽ. തിരുവനന്തപുരം നേമം സ്വദേശി അനീഷാണ് പിടിയിലായത്. മൂന്ന് കിലോഗ്രാം കഞ്ചാവ് എക്സൈസ് ഉദ്യോഗസ്ഥർ അനീഷിന്റെ കൈയിൽ നിന്ന് പിടിച്ചെടുത്തു. നേമത്തെ വീട്ടിൽ നടത്തിയ പൊലീസ് പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ‘ഗോഡ്സ് ട്രാവൽ’ എന്ന റിലീസാകാനിരിക്കുന്ന സിനിമയുടെ സംവിധായകനാണ് പിടിയിലായ അനീഷ്.

അതേസമയം കണ്ണൂര്‍ പയ്യന്നൂരിൽ കഞ്ചാവുമായി സിനിമ പ്രവര്‍ത്തകൻ പിടിയിലായി. അസോസിയേറ്റ് ഡയറക്ടറായ നദീഷ് നാരായണനെയാണ് 115 ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. പയ്യന്നൂർ കണ്ടങ്കാളി റെയിൽവേ ഗേറ്റ് സമീപത്തുവെച്ചാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംഘം നദീഷിനെ പരിശോധിച്ചത്. തുടര്‍ന്നാണ് നദീഷ് നാരായണന്‍റെ കയ്യിൽ നിന്നും 115 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. ഏറെ നാളായി ഇയാള്‍ എക്സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്നാണ് ബൈക്കിൽ പോവുകയായിരുന്ന ഇയാളെ റെയില്‍വെ ഗേറ്റിന് സമീപത്ത് വെച്ച് തടഞ്ഞ് പരിശോധിച്ചത്


Share our post
Continue Reading

Kerala

സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തിന് പൂട്ട് വീഴും; നടപടിക്കൊരുങ്ങി ​ഗതാ​ഗത വകുപ്പ്

Published

on

Share our post

തിരുവനന്തപുരം: സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ നടപടിയുമായി ഗതാഗത വകുപ്പ്. ഒരേ റൂട്ടിലുള്ള സ്വകാര്യ ബസ്സുകൾ തമ്മിൽ പത്തു മിനിറ്റ് ഇടവേള ഉണ്ടെങ്കിൽ മാത്രമേ പെർമിറ്റ്‌ അനുവദിക്കൂ എന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ​ഗണേഷ് കുമാർ വ്യക്തമാക്കി. ഇതു സംബന്ധിച്ച ഉത്തരവ് ​ഗതാഗത വകുപ്പ് പുറത്തിറക്കും. പുതിയ നടപടിയിൽ ബസ് ഉടമകൾ എതിർപ്പ് ഉയർത്തിയാൽ നിയമപരമായി നേരിടുമെന്ന് മന്ത്രി വ്യക്തമാക്കി. വിഷയത്തിൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെയും റോഡ് സേഫ്റ്റി കമ്മീഷണറുടെയും റിപ്പോർട്ട് കിട്ടിയാൽ ഉടൻ ഉത്തരവിറക്കും.


Share our post
Continue Reading

Trending

error: Content is protected !!