എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി പരീക്ഷ വിജ്ഞാപനം

തിരുവനന്തപുരം: 2023-24 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി, എസ്.എസ്.എൽ.സി(ഹിയറിങ് ഇംപയേർഡ്),ടിഎച്ച്.എസ്.എൽ.സി(ഹിയറിങ് ഇംപയേർഡ്) പരീക്ഷക്ലുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
പരീക്ഷകൾ മാർച്ച് നാല് തിങ്കളാഴ്ച തുടങ്ങും. മാർച്ച് 26 ചൊവ്വാഴ്ച അവസാനിക്കും. പരീക്ഷ ഫീസ് പിഴ കൂടാതെ ഡിസംബർ നാലു മുതൽ എട്ടു വരെ അടക്കാം. പിഴയോട് കൂടി ഡിസംബർ 11മുതൽ 14 വരെയും പരീക്ഷ കേന്ദ്രങ്ങളിൽ സ്വീകരിക്കും. പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിൽ ലഭിക്കും. പരീക്ഷ വിജ്ഞാപനം https://thslcexam.kerala.gov.in, https://sslcexam.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.