തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

Share our post

തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തില്‍ കെ. ജയരാമന്‍ നമ്പൂതിരി നട തുറക്കും. നാളെ പ്രത്യേക പൂജകള്‍ ഉണ്ടായിരിക്കില്ല. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഉദയാസ്തമയ പൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും.

18 ന് രാവിലെ എട്ടിന് ഉഷ പൂജയ്ക്ക് ശേഷം ശബരിമലയിലേയ്ക്കും മാളികപ്പുറത്തേക്കുമുള്ള പുതിയ മേല്‍ശാന്തിമാരെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് നടക്കും. നറുക്കെടുപ്പില്‍ ശബരിമലയിലേയ്ക്ക് 17 പേരും മാളികപ്പുറത്തേയ്ക്ക് 12 പേരുമാണുള്ളത്.

അതേസമയം ശബരിമല തുലാമാസപൂജ പ്രമാണിച്ച് സ്പെഷ്യല്‍ സര്‍വീസുകള്‍ ഒരുക്കി കെ.എസ്.ആർ.ടി.സി. ഈ മാസം 18 മുതല്‍ 22-ാം തീയതി വരെയാണ് കെ.എസ്.ആർ.ടി.സിയുടെ സ്പെഷ്യല്‍ സര്‍വീസ് ഒരുക്കിയിരിക്കുന്നത്. തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം പമ്പയിലേയ്ക്ക് മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതിനായുള്ള നടപടികള്‍ പൂര്‍ത്തിയായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!