‘ക്വസ്റ്റ് 2023’ : കണ്ണൂരിൽ മെഗാ തൊഴില്‍ മേള 21ന്

കണ്ണൂർ: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും ഒക്ടോബര്‍ 21ന് ‘ക്വസ്റ്റ് 2023’ എന്ന പേരില്‍ മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ആദികടലായി ലീഡേഴ്‌സ് കോളേജില്‍ രാവിലെ ഒമ്പത് മണി മുതല്‍ നടത്തുന്ന മേള കടന്നപ്പള്ളി രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഐ.ടി, എഞ്ചിനീയറിങ്, ഓട്ടോ മൊബൈല്‍, മാനേജ്‌മെന്റ്, ധനകാര്യം, ആരോഗ്യം, മറ്റ് സേവനമേഖലകളില്‍ നിന്ന് 2000 ലേറെ ഒഴിവുകളുമായി 30 ലേറെ പ്രമുഖ തൊഴില്‍ സ്ഥാപനങ്ങള്‍ പങ്കെടുക്കുന്നു. എസ്.എസ്.എല്‍.സി മുതല്‍ വിവിധ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് https://forms.gle/gB1kGDvBdJoHbgC57 എന്ന ലിങ്ക് മുഖേന ഒക്‌ടോബര്‍ 20നകം പേര് രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066.