മുൻ വോളിബോൾ കോച്ച് മുകുന്ദൻ നമ്പ്യാരെ സ്പോർട്സ് ഫോറം കണ്ണൂർ ആദരിച്ചു

കണ്ണൂർ : ദ്രോണാചാര്യ, അർജുന അവാർഡ് ജേതാക്കളടക്കം നിരവധി ദേശീയ അന്തർദേശീയ വോളിബോൾ താരങ്ങളെ സൃഷ്ടിച്ച വോളിബോൾ പരിശീലകൻ വി.വി. മുകുന്ദൻ നമ്പ്യാരെ കണ്ണൂർ സ്പോർട്സ് ഫോറം ആദരിച്ചു ഡോ.വി. ശിവദാസൻ എം. പി. ഉദ്ഘാടനം ചെയ്തു.
അർജുന അവാർഡ് ജേതാവ് വി.പി. കുട്ടികൃഷ്ണൻ അധ്യക്ഷത വഹിച്ചു.കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എ ഷാൾ അണിയിച്ചു. മുൻ ഇന്ത്യൻ വോളിബോൾ ക്യാപ്റ്റനും അർജുന അവാർഡ് ജേതാവുമായ സിറിൽ.സി.വള്ളൂർ ഉപഹാര സമർപ്പണം നടത്തി. മുൻ ഇന്ത്യൻ വനിതാ വോളിബോൾ ടീം ക്യാപ്റ്റൻ സലോമി രാമു, ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ കെ.വി.ധനേഷ്, അന്തരാഷ്ട്ര വോളിബോൾ റഫറി ടി.വി. അരുണാചലം, അന്താരാഷ്ട്ര താരങ്ങളായ പി.കെ. ബാലചന്ദ്രൻ, പി.വി. സുനിൽകുമാർ, എൻ.പി. പ്രദീപ്, കേരള വോളിബോൾ അസോസിയേഷൻ സംസ്ഥാന ജോ. സെക്രട്ടറി ഇ. സുധീർ, കേരള ഫുട്ബോൾ അസോസിയേഷൻ വൈസ്: പ്രസി. വി.പി. പവിത്രൻ, ഇന്ത്യൻ വോളിബോൾ ടീം കോച്ചുമാരായ ടി. സേതുമാധവൻ, പി. ബാലചന്ദ്രൻ, സി. ചന്ദ്രശേഖരൻ നായർ, ഒ. രവീന്ദ്രൻ, ഇ.കെ രഞ്ജൻ എന്നിവർ സംസാരിച്ചു.
സർവീസസ് ടീം കോച്ച്,മുൻ കേരള പോലീസ് കോച്ച്,മട്ടന്നൂർ പി.ആർ.എൻ.എസ്.എസ് കോളേജിലെ വോളിബോൾ കോച്ച്,കണ്ണൂർ സ്പോർട്സ് ഡിവിഷനിലെ ആദ്യത്തെ വോളിബോൾ കോച്ചുമാണ് മുകുന്ദൻ നമ്പ്യാർ.