ശിവകാശിയിലെ പടക്ക നിര്‍മാണ ശാലകളില്‍ സ്‌ഫോടനം; പത്തുപേര്‍ മരിച്ചു

ശിവകാശി: തമിഴ്‌നാട്ടിലെ ശിവകാശിക്ക് സമീപമുള്ള രണ്ട് പടക്ക നിര്‍മാണ ശാലകളിലുണ്ടായ സ്‌ഫോടനത്തില്‍ പത്ത് മരണം. ആദ്യ സ്‌ഫോടനം ഉണ്ടായതറിഞ്ഞ് അഗ്നിരക്ഷാസേന സംഭവ സ്ഥലത്തെത്തിയതിന് തൊട്ടുപിന്നാലെ വിരുദുനഗര്‍ ജില്ലയിലെതന്നെ കമ്മംപട്ടി ഗ്രാമത്തില്‍ രണ്ടാമത്തെ സ്‌ഫോടനവും ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
അഗ്നിരക്ഷാസേന തീകെടുത്താന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടിട്ടുണ്ട്. ആദ്യ സ്‌ഫോടനത്തില്‍ ഒരാളും രണ്ടാമത്തേതില്‍ ഒന്‍പത് പേരുമാണ് മരിച്ചത്.