ബസുകള്‍ക്കിടയില്‍ ഞെരുങ്ങി സ്‌കൂട്ടര്‍; കോഴിക്കോട്ട് വാഹനാപകടത്തില്‍ ദമ്പതിമാര്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: വേങ്ങേരിയില്‍ വാഹനാപകടത്തില്‍ ദമ്പതിമാര്‍ക്ക് ദാരുണാന്ത്യം. സ്‌കൂട്ടറില്‍ ബസിടിച്ചുണ്ടായ അപകടത്തിലാണ് കക്കോടി സ്വദേശികളായ ഷൈജു, ഭാര്യ ജീമ എന്നിവര്‍ മരിച്ചത്. അപകടത്തില്‍ മറ്റൊരു ബൈക്ക് യാത്രികനും ബസിലെ അഞ്ച് യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സതേടി.
അതിനിടെ, അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മുന്‍പിലുണ്ടായിരുന്ന സ്വകാര്യബസിലെ ക്യാമറയില്‍നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. അപകടത്തിന്റെ ഭീകരത ഈദൃശ്യങ്ങളില്‍ വ്യക്തമാണ്. തൊട്ടുപിറകില്‍ ബസ് വരുന്നത് കണ്ട് ജീമ തിരിഞ്ഞുനോക്കുന്നതും പിന്നാലെ ബസ് ഇടിച്ചുകയറുന്നതും ദൃശ്യങ്ങളില്‍ കാണാം.