കത്വ ഫണ്ട് തട്ടിപ്പ്: പരാതി വ്യാജമെന്ന പോലീസ് റിപ്പോർട്ട് കോടതി തള്ളി, പ്രതികൾക്ക് നോട്ടീസയച്ചു‌

Share our post

കോഴിക്കോട്: കത്വ ഫണ്ട് തട്ടിപ്പ് കേസിൽ യൂത്ത് ലീ​ഗ് നേതാക്കൾക്ക് ക്ലീൻചിറ്റ് നൽകിയുള്ള പോലീസ് റിപ്പോർട്ട് കോടതി തള്ളി. യൂത്ത് ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിനും സി. കെ സുബൈറിനുമെതിരായ പരാതി വ്യാജമാണെന്നായിരുന്നു പോസ് റിപ്പോർട്ട്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും അന്വേഷണ റിപ്പോർട്ടിൽ ഉണ്ട്. ഇതാണ് കുന്ദമം​ഗലം കോടതി തള്ളിയത്. പ്രതികൾക്ക് കോടതി നോട്ടീസയയ്ക്കുകയും ചെയ്തു.

കുന്ദമംഗലം കോടതിയിൽ ഇന്നാണ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത്. കത്വ പെണ്‍കുട്ടിക്കായി ശേഖരിച്ച തുകയില്‍ 15 ലക്ഷം രൂപ പി. കെ ഫിറോസും സി. കെ സുബൈറും വകമാറ്റി ചെലവഴിച്ചെന്നായിരുന്നു പരാതി. യൂത്ത് ലീഗില്‍ നിന്ന് രാജിവെച്ച യൂസുഫ് പടനിലം ആയിരുന്നു പരാതിക്കാരന്‍. പരാതിയിൽ സി. കെ സുബൈര്‍, പി. കെ ഫിറോസ് എന്നിവര്‍ക്കെതിരെ കേസെടുത്തിരുന്നു. ഐ.പി.സി 420 അനുസരിച്ച് വഞ്ചനാകുറ്റമാണ് രജിസ്റ്റർ ചെയ്തിരുന്നത്.

കെ ടി ജലീൽ എം.എൽ,എയും മന്ത്രി വി അബ്ദു റഹിമാനും സി.പി.ഐ.എം നേതൃത്വവുമാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്ന്, പൊലീസ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പി. കെ ഫിറോസ് പ്രതികരിച്ചിരുന്നു. നിയമോപദേശം കിട്ടിയ ശേഷം ഗൂഢാലോചനക്കെതിരെയടക്കം പരാതി നൽകുമെന്നും പി. കെ ഫിറോസ് പറഞ്ഞിരുന്നു. എന്നാൽ, പരാതി വ്യാജമാണെന്ന പൊലീസ് റിപ്പോർട്ട് ഇപ്പോൾ കോടതി തള്ളിയിരിക്കുകയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!