Connect with us

Kannur

വ്യാജ ആയുർവേദ മരുന്ന് വിൽപന സംഘം പിടിയിൽ

Published

on

Share our post

തളിപ്പറമ്പ് : വ്യാജ ആയുർവേദ മരുന്നുകളുമായി ഒരു സംഘം തളിപ്പറമ്പ് ബക്കളത്ത് പിടിയിൽ.കഴിഞ്ഞ കുറച്ചുനാളുകളായി മലയോരമേഖലകളിലും തളിപ്പറമ്പ് നഗരത്തിന്റെ പലഭാഗങ്ങളിലുമായി വില്പന നടത്തുന്ന രാജുവിനെയും സംഘത്തെയുമാണ് നാട്ടുകാർ പിടികൂടിയത്.നടുവേദന ,ശരീരവേദന തുടങ്ങിയ
രോഗങ്ങൾക്കുള്ള മരുന്നുകളാണ് ഇവർ വില്പന നടത്തിയിരുന്നത് .

സ്ത്രീകൾ ഉൾപ്പെടുന്ന സംഘം വീട്ടിൽ എത്തി സ്ത്രീകളെയാണ് ഇവർ പാട്ടിലാക്കുന്നത്.മുൻകൂറായി പണം വാങ്ങിയും,മരുന്ന് കൊടുത്തതിന് ശേഷം പണം കൈക്കലാക്കലുമാണ് ഇവർ കൂടുതലായും ചെയ്യുന്നത്.പാക്കറ്റുകളിലാക്കി ഗുളിക രൂപത്തിലും പൊടി രൂപത്തിലും ഉള്ള മരുന്നുകളാണ് ഇവർ വില്പന നടത്തുന്നത്.

പല സംഘങ്ങളായി തിരിഞ്ഞ് വിവിധ സ്ഥലങ്ങളിലായാണ് ഇവർ വ്യാജ മരുന്നുകൾ വില്പന നടത്തുന്നത്.തളിപ്പറമ്പ്, പടപ്പേങ്ങാട് ,ആലക്കോട് എന്നീ മേഖലയിൽ വില്പന നടത്തുകയും, ഇത് വാങ്ങിക്കഴിച്ചവർക്ക് വയറുവേദന, വയറിളക്കം ഛർദ്ദി തുടങ്ങി പലതരത്തിൽ ഉള്ള ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു.

തുടർന്ന് വ്യാജ ആയുർവേദ മരുന്ന് വാങ്ങി വഞ്ചിതരായവർ തളിപ്പറമ്പ് പോലീസിൽ പരാതിപ്പെട്ടിരുന്നു.ഇത്തരത്തിൽ മരുന്ന് വാങ്ങി കഴിച്ച് ‘പണി കിട്ടിയ’ ഓരോരുത്തരുടേയും അനുഭവം വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. തുടർന്ന് ബക്കളത്ത് ഈ സംഘം ഉണ്ടെന്ന് അറിഞ്ഞ് നാട്ടുകാർ ഇവരെ പിടിച്ചു നിർത്തുകയും തളിപ്പറമ്പ് മലയോര പ്രദേശത്തെ മരുന്ന് വാങ്ങി വഞ്ചിതരായവരെ അറിയിക്കുകയും ചെയ്തു.

തുടർന്ന് ഇവർ സ്ഥലത്ത് എത്തി സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘത്തെ പിടികൂടി പോലീസിൽ ഏല്പിച്ചു.പലഭാഗങ്ങളിൽ നിന്നും നിരവധി ആളുകളിൽ നിന്നായി മരുന്ന് കൊടുത്ത് ഇവർ കൈക്കലാക്കിയത് ലക്ഷങ്ങളാണ്.

ചപ്പാരപ്പടവ് ഭാഗത്തുനിന്ന് മാത്രം 3 ലക്ഷത്തോളം രൂപയാണ് ഇവർ വാങ്ങിച്ചത്.മുൻകൂറായി പൈസ വാങ്ങി മരുന്ന് നൽകാതെയും ഇവർ തട്ടിപ്പ് നടത്തിയിരുന്നു.തളിപ്പറമ്പ് പടപ്പേങ്ങാട് സ്വദേശികളാണ് കൂടുതലായും തട്ടിപ്പിനിരയായത്.

നടുവേദന,മുട്ടുവേദന, കൂടാതെ എഴുന്നേറ്റ് നടക്കാൻ കഴിയാത്തവർ ഇവരുടെ ആയുർവേദ മരുന്ന് കഴിച്ച് എഴുന്നേൽപ്പിച്ചു നടത്തിയിട്ടുണ്ടെന്നും മറ്റും പറഞ്ഞാണ് പലഭാഗങ്ങളിൽ നിന്നും നിരവധി ആളുകളിൽ നിന്നായി മരുന്ന് കൊടുത്ത് ഇവർ കൈക്കലാക്കിയത് ലക്ഷങ്ങളാണ്.

ആന്ധ്രാ സ്വദേശികളാണ് പിടിയിലായത്.ഇവർ നന്നായി മലയാളം സംസാരിക്കും.കണ്ണൂർ പാപ്പിനിശ്ശേരിയിലാണ് ഈ സംഘം താമസിച്ചിരുന്നത്.


Share our post

Kannur

കണ്ണൂർ ആറളം ഫാം 13-ാം ബ്ലോക്കിൽ വീട്ടുമുറ്റത്തെത്തിയ കാട്ടാനയെ വനപാലകസംഘം തുരത്തി

Published

on

Share our post

കണ്ണൂർ : ആറളം ഫാം 13-ാം ബ്ലോക്കിൽ വീട്ടിന് സമീപം എത്തിയ കാട്ടാനയെ വനം വകുപ്പ് ആർ.ആർ.ടി. സംഘം തുരത്തി. ബ്ലോക്ക് 13-ലെ കറുപ്പന്റെ വീട്ടുമുറ്റത്താണ് ആന എത്തിയത്.വനപാലകസംഘം എത്തിയതിനാൽ വൻ അപകടം ഒഴിവായി. ആറളം ഫാമിൽ പുനരധിവാസ മേഖലയിൽ വീടുകൾക്ക് സമീപം കാട്ടാനകൾ തമ്പടിക്കുന്നത് പതിവാകുകയാണ്. ആനയെ കണ്ടതോടെ വീട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.


Share our post
Continue Reading

Kannur

കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡന്റ് തസ്തികയിൽ ഒഴിവ്

Published

on

Share our post

കണ്ണൂർ: സർക്കാർ മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിലായി ജൂനിയർ റസിഡന്റ്/ ട്യൂട്ടർ തസ്തികയിൽ ഒഴിവുണ്ട്. ജനുവരി 28ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂ മുഖേനയാണ് നിയമനം.എം.ബി.ബി.എസ് കഴിഞ്ഞ് ടി.സി.എം.സി റജിസ്ട്രേഷൻ നേടിയിരിക്കണം. താൽപര്യമുള്ളവർ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, ആയതിന്റെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം വാക് ഇൻ ഇന്റർവ്യൂവിന് അരമണിക്കൂർ മുമ്പെങ്കിലും പ്രിൻസിപ്പാൾ ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.നിയമനം കരാർ അടിസ്ഥാനത്തിൽ ആയിരിക്കും. gmckannur.edu.in എന്ന സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ വിശദാംശങ്ങൾ ലഭ്യമാണ്.


Share our post
Continue Reading

Kannur

തളിപ്പറമ്പ് കുപ്പത്ത് ദേശീയ പാത നിര്‍മാണത്തിന് എത്തിച്ച ക്രെയിൻ കവർന്നു

Published

on

Share our post

തളിപ്പറമ്പ് : കുപ്പത്ത് ക്രെയിൻ കവർന്നു. ദേശീയ പാതയുടെ നിര്‍മാണത്തിന് എത്തിച്ച മേഘ എഞ്ചിനിയറിംഗിൻ്റെ ക്രെയിനാണ് കവർന്നത്.ഇന്നലെ പുലര്‍ച്ചെ ഒന്നോടെ കുപ്പം ദേശീയ പാതയോരത്ത് നിന്നും രണ്ടംഗ സംഘം ക്രെയിന്‍ കടത്തി കൊണ്ട് പോയി എന്നാണ് പരാതി.25 ലക്ഷം രൂപ വിലവരുന്ന എ.സി.ഇ കമ്പനിയുടെ 2022 മോഡൽ ക്രെയിൻ ആണ് മോഷണം പോയത്. സൈറ്റ് എഞ്ചിനീയര്‍ന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.18ന് രാത്രി 11 വരെ നിർമാണ ജോലിക്ക് ഉപയോഗിച്ച ക്രെയിന്‍ കുപ്പം എം.എം.യു.പി സ്‌കൂൾ മതിലിനോട് ചേര്‍ന്ന് നിർത്തിയിട്ടതായിരുന്നു.

 


Share our post
Continue Reading

Trending

error: Content is protected !!