വിമാനത്താവളത്തിൽ 323 ഒഴിവ്

എ.ഐ എയർപോർട് സർവീസസ് ലിമിറ്റഡിന് കീഴിൽ കൊച്ചി, കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളങ്ങളിൽ വിവിധ തസ്‌തികയിൽ 323 ഒഴിവുണ്ട്. മൂന്ന് വർഷ കരാർ നിയമനമാണ്. സ്‌ത്രീകൾക്കും അപേക്ഷിക്കാം.
ഹാൻഡിമാൻ/ ഹാൻഡി വുമൺ, റാംപ് സർവീസ് എക്‌സിക്യൂട്ടീവ്/ യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ, ജൂനിയർ ഓഫീസർ(ടെക്‌നിക്കൽ) തസ്‌തികകളിലാണ് അവസരം.
എൻജിനിയറിങ് ബിരുദം, ഡിപ്ലോമ, ഐ.ടി.ഐ, പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 28. അഭിമുഖം ഒക്‌ടോബർ 17, 18, 19 തിയതികളിൽ അങ്കമാലിയിൽ. വിശദവിവരങ്ങൾക്ക് www.aiasl.in കാണുക.