അനിശ്ചിതത്വം നീങ്ങി : കണ്ണൂർ റൂറൽ പോലീസ് ആസ്ഥാനം മാങ്ങാട്ടുപറമ്പിൽ തന്നെ സ്ഥാപിക്കും

Share our post

കണ്ണൂർ:കണ്ണൂര്‍ റൂറല്‍ പോലീസ് ആസ്ഥാനം മാങ്ങാട്ടുപറമ്പില്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചു. പോലീസ് ആസ്ഥാനത്തിന് അഞ്ച് ഏക്കര്‍ സ്ഥലം അനുവദിച്ച് സർക്കാർ.ഉത്തരവിട്ടതിനെ തുടർന്നാണ് ഈ കാര്യത്തിലുള്ള അനിശ്ചിത്വം നീങ്ങിയത് ഇതിനായിമാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയന്‍ ആസ്ഥാനത്ത് അഞ്ച്ഏക്കര്‍ സ്ഥലമാണ് സർക്കാർ അനുവദിച്ചത്.

ഇവിടെ 10 ഏക്കര്‍ സ്ഥലമാണ് റൂറല്‍ പോലീസ് ആവശ്യപ്പെട്ടിരുന്നത്. കെ.എ.പി കോമ്പൗണ്ടിന് വടക്കു കിഴക്ക് ഭാഗത്താണ് സ്ഥലം അനുവദിച്ചത്.ഇവിടെ പുതിയ ജില്ലാ പോലീസ് ഓഫീസ്, ഐ.ടി സെല്‍, സ്പെഷ്യല്‍ ബ്രാഞ്ച്, ഡിസ്ട്രിക്ട് ക്രൈം റിക്കാര്‍ഡ് ബ്യൂറോ, ജില്ലാ ക്രൈംബ്രാഞ്ച്, സൈബര്‍സെല്‍, വയര്‍ലെസ് യൂണിറ്റ്, വിമന്‍സ് സെല്‍, സൈബര്‍ പോലീസ് സ്റ്റേഷന്‍, ഡി.പി.സി ക്യാമ്പ് ഓഫീസ്, വാഹന പാര്‍ക്കിംഗ് കേന്ദ്രം, മിനി പരേഡ് ഗ്രൗണ്ട്, കാന്റീന്‍, എന്നിവക്ക് പുറമെ ഫ്ളാറ്റ് മോഡല്‍ ക്വാര്‍ട്ടേഴ്സുകളും സ്ഥാപിക്കും.

നേരത്തെ പരിയാരം ഔഷധിയുടെ അധീനതയിലുള്ള 10 ഏക്കര്‍ സ്ഥലം പോലീസ് ആസ്ഥാനത്തിന് അനുവദിക്കാന്‍ ധാരണയായിരുന്നു.റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനത്തിന്റെ ഒരു ഭാഗം പരിയാരത്ത് തന്നെ സ്ഥാപിക്കുമെന്നും നിലവില്‍ മാങ്ങാട്ടുപറമ്പില്‍ അനുവദിച്ച അഞ്ച് ഏക്കര്‍ സ്ഥലം അപര്യാപ്തമാണെന്നുമുള്ള അഭിപ്രായം ഉന്നത പൊലിസ് ഉദ്യോഗസ്ഥർക്കുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!