കെ.എസ്.എസ്.പി.യു കീഴൂർ യൂണിറ്റ് കുടുംബ സംഗമം

ഇരിട്ടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കീഴൂർ യൂണിറ്റ് കുടുംബ സംഗമം എം.ടു.എച്ച് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു .ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ .ശ്രീലത ഉദ്ഘാടനം ചെയ്തു. കീഴൂർ യൂണിറ്റ് പ്രസിഡണ്ട് പി. പി. അബ്ദുൽഖാദർ അധ്യക്ഷത വഹിച്ചു.
യൂണിറ്റ് സെക്രട്ടറി പുരുഷു മാസ്റ്റർ, ജില്ലാ പ്രസിഡണ്ട് എം. വി. ഗോവിന്ദൻ, സംസ്ഥാന കൗൺസിലർ പി. ബി. സദാനന്ദൻ മാസ്റ്റർ, ഇരിട്ടി ബ്ലോക്ക് സെക്രട്ടറി കെ .ബാലകൃഷ്ണൻ, ഇരിട്ടി ബ്ലോക്ക് സാംസ്കാരിക വേദി കൺവീനർ വി .ഗോപി നാഥമേനോൻ, ബ്ലോക്ക് പ്രതിനിധി പി. കെ. വിമല, കെ. രാജേന്ദ്രൻ, ടി.വി. ശാരദ, കെ.എം. രവീന്ദ്രനാഥ്, കെ. മോഹനൻ തുടങ്ങിയവർ സംസാരിച്ചു