കനത്ത മഴയിൽ കോളയാട് വീട് തകർന്നു

കോളയാട് : ശനിയാഴ് രാത്രി പെയ്ത കനത്ത മഴയിൽ കോളയാട് പാടിപ്പറമ്പിലെ പുനത്തിൽ മാധവി അമ്മയുടെ ഓടുമേഞ്ഞ വീട് പൂർണ്ണമായും ഇടിഞ്ഞു വീണു. വീട്ടിൽ രാത്രി ആരുമില്ലാത്തതിനാൽ ആളപായമില്ല. വീട്ടുപകരണങ്ങൾ മുഴുവനായും നശിച്ചു. മേൽക്കൂരയിൽ നിന്നും താഴെ വീണ ഓടുകൾ മുഴുവനും നശിച്ചിട്ടുമുണ്ട്.