നാല് വയസുകാരനെ കൊലപ്പെടുത്തിയ ശേഷം അച്ഛന് ജീവനൊടുക്കി

ആലപ്പുഴ: മാന്നാറില്‍ നാല് വയസുകാരനെ കൊലപ്പെടുത്തിയ ശേഷം അച്ഛന് ജീവനൊടുക്കി. മാന്നാര്‍ കുട്ടംപേരൂര്‍ കൃപാസദനത്തില്‍ മിഥുന് കുമാറാണ് ജീവനൊടുക്കിയത്.
ഇയാളുടെ മകന് ഡെല്വിന് ജോണിനെയും മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ മിഥുന്റെ
മാതാപിതാക്കളാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഡെല്‍വിന്റെ മൃതദേഹം തറയില്‍ കിടക്കുന്ന നിലയിലായിരുന്നു. മിഥുനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി.
ഇതിന് പിന്നാലെ ഇവര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമല്ല.
മിഥുന്റെ ഭാര്യ വിദേശത്ത് നഴ്സായി ജോലി ചെയ്യുകയാണ്. പോലീസ് ഇവിടെയെത്തി തുടര്‍നടപടികള്‍ സ്വീകരിക്കുകയാണ്.