എയർപോർട്ട് റോഡ് നിർമാണം ഉടൻ പൂർത്തിയാക്കണം

ഇരിട്ടി : മാനന്തവാടി-മട്ടന്നൂർ എയർപോർട്ട് റോഡിന്റെ പ്രവൃത്തി പെട്ടെന്ന് പൂർത്തീകരിച്ച് മട്ടന്നൂരിൽ നിരന്തരമായി ഉണ്ടാവുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും ജനങ്ങളുടെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വേണ്ട നടപടി സ്വീകരിക്കണമെന്ന് ഓൾ കേരളാ ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ ഇരിട്ടി മേഖല പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.
മേഖല പ്രസിഡന്റ് ജോർജ് രചനയുടെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് രാജേഷ് കരേള സമ്മേളനം ഉദ്‌ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി എസ്. ഷിബുരാജ്, സുനിൽ വടക്കുമ്പാട്, ജില്ലാ വൈസ് പ്രസിഡന്റ് ഷജിത് മട്ടന്നൂർ, അബ്ദുൾ മുത്തലീബ്, സുരേഷ് നാരായണൻ, വിവേക് നമ്പ്യാർ, ജോയി പടിയൂർ, ടി.പി. വിൽസൺ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: ജോയി പടിയൂർ (പ്രസി.), പ്രദീപ് മാളൂട്ടി (വൈസ് പ്രസി.), സുരേഷ് നാരായണൻ (സെക്ര.), എൻ.എസ്. അനീഷ് (ജോ. സെക്ര.), ദിലീപ് കാഞ്ഞിലേരി (ഖജാ.).