യു.പി.ഐ ആപ്പുകള്‍ നിശ്ചലം; പണമയക്കാനാവാതെ വലഞ്ഞ് ഉപഭോക്താക്കള്‍

Share our post

ഡിജിറ്റല്‍ പണമിടപാട് സേവനമായ യു.പി.ഐ രാജ്യവ്യാപകമായി തകരാര്‍ നേരിടുന്നതായി വിവരം. ആളുകള്‍ക്ക് യുപിഐ ആപ്പുകള്‍ വഴി പണമയക്കാന്‍ സാധിക്കുന്നില്ല. ഡൗണ്‍ ഡിറ്റക്ടര്‍ വെബ്‌സൈറ്റ് നല്‍കുന്ന വിവരം അനുസരിച്ച്. ഒക്ടോബര്‍ 14 രാവിലെ ഏഴ് മണിമുതലാണ് പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു തുടങ്ങിയത്. ഉച്ചയോടെ വര്‍ധിക്കുകയും ചെയ്തു.

ചിലര്‍ക്ക് പണം അയക്കാനാകുന്നുണ്ടെങ്കിലും സാധാരണയില്‍ കൂടുതല്‍ സമയം കാത്തിരിക്കേണ്ടിവരുന്നുണ്ട്. ജിപേ, ക്രെഡ്, പേടിഎം തുടങ്ങിയ ആപ്പുകളില്ലാം ഈ പ്രശ്‌നം നിലനില്‍ക്കുന്നുണ്ടെന്ന് ഉപഭോക്താക്കള്‍ പറയുന്നു.
എന്നാല്‍ പ്രശ്‌നം സ്ഥിരീകരിച്ചു കൊണ്ട് യു.പി.ഐ, എന്‍.പി.സി.ഐ സോഷ്യല്‍ മീഡിയാ ഹാന്റിലുകളിലൊന്നും ഔദ്യോഗിക പ്രതികരണങ്ങള്‍ വന്നിട്ടില്ല. അതുകൊണ്ടുതന്നെ പണമിടപാടുകൾ തടസപ്പെടാനുള്ള കാരണം വ്യക്തമല്ല. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഡൗണ്‍ ഡിറ്റക്ടര്‍ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!