Social
ഒക്ടോബറിന് ശേഷം ഈ ഫോണുകളില്‍ വാട്‌സാപ്പ് കിട്ടില്ല- നിങ്ങളുടെ ഫോണ്‍ ഇക്കൂട്ടത്തിലുണ്ടോ ?

ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സാപ്പ് നിശ്ചിത ഇടവേളകളില്‍ ചില പഴയ സ്മാര്‍ട്‌ഫോണ്‍ മോഡലുകളെ സേവന നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കാറുണ്ട്. ഇത്തവണയും വാട്‌സാപ്പ് സേവനം അവസാനിപ്പിക്കുന്ന ഫോണുകളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് കമ്പനി. പുതിയ ഒഎസ് വേര്‍ഷനുകള്‍ക്ക് പുതിയ ഫീച്ചറുകള്‍ എത്തിക്കുന്നതില്‍ ശ്രദ്ധ പതിപ്പിക്കാനാണ് നീക്കം.
ആന്‍ഡ്രോയിഡ് 4.1 ലും അതിന് മുമ്പുള്ള പതിപ്പുകളിലും പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ വാട്‌സാപ്പ് ലഭിക്കില്ല. ചില ഐഫോണ്‍ മോഡലുകളും ഇക്കൂട്ടത്തിലുണ്ട്.
Samsung Galaxy S2
Nexus 7
iPhone 5
iPhone 5c
Archos 53 Platinum
Grand S Flex ZTE
Grand X Quad V987 ZTE
HTC Desire 500
Huawei Ascend D
Huawei Ascend D1
HTC One
Sony Xperia Z
LG Optimus G Pro
Samsung Galaxy Nexus
HTC Sensation
Motorola Droid Razr
Sony Xperia S2
Motorola Xoom
Samsung Galaxy Tab 10.1
Asus Eee Pad Transformer
Acer Iconia Tab A5003
Samsung Galaxy S
HTC Desire HD
LG Optimus 2X
Sony Ericsson Xperia Arc3
സേവനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഫോണ്‍ അപ്‌ഗ്രേഡ് ചെയ്യുന്നതിനുള്ള അറിയിപ്പ് ഈ ഫോണ്‍ ഉടമകള്‍ക്കെല്ലാം വാട്‌സാപ്പ് നല്‍കും. എങ്കിലും പഴയ ഫോണുകളായതിനാല്‍ ഈ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ വളരെ കുറവായിരിക്കാനാണ് സാധ്യത. എന്തായാലും, ഒക്ടോബര്‍ 24 ന് ശേഷം ഈ ഫോണുകളില്‍ സേവനം നല്‍കുന്നത് വാട്‌സാപ്പ് അവസാനിപ്പിക്കും.
പഴയ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ ആന്‍ഡ്രോയിഡ് ഒഎസ് ഏതാണെന്ന് പരിശോധിക്കുക. ആന്‍ഡ്രോയിഡ് 4.1 അല്ലെങ്കില്‍ അതിന് പഴയ പതിപ്പ് ആണെങ്കില്‍ ഫോണ്‍ അപ്‌ഗ്രേഡ് ചെയ്യുക. വാട്‌സാപ്പ് ലഭിക്കില്ല എന്നത് മാത്രമല്ല സുരക്ഷാ അപ്‌ഡേറ്റുകള്‍ ലഭിക്കാത്ത പഴയ ഓഎസ് പതിപ്പുകള്‍ സുരക്ഷിതമല്ല.
Social
കരളിന്റെയും വൃക്കയുടെയും ആരോഗ്യം പ്രധാനമാണ്, ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കൂ


ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളാണ് കരളും വൃക്കയും. ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാനും മൊത്തത്തിലുള്ള ആരോഗ്യത്തിലും കരളും കിഡ്‌നിയും പ്രധാന പങ്ക് വഹിക്കുന്നു. രാവിലെ വെള്ളം കുടിക്കുന്നത് ഈ രണ്ട് അവയവങ്ങളുടെയും മികച്ച പ്രവര്‍ത്തനത്തിന് സഹായകമാണ്. പ്രകൃതിദത്ത ചേരുവകള്‍ അടങ്ങിയ ചില പാനിയങ്ങള്‍ വൃക്കകളെയും കരളിനെയും സഹായിക്കുന്നു. ഈ പാനിയങ്ങള്‍ രാവിലെ കുടിക്കുന്നതാണ് ഏറ്റവും ഉത്തമം,
ഒരുനുള്ള് മഞ്ഞള്‍ ചേര്‍ത്ത നാരങ്ങാവെളളം.
നാരങ്ങാവെള്ളത്തില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തില്‍ വിഷവസ്തുക്കളെ ഇല്ലാതാക്കാനും ആവശ്യത്തിന് ജലാംശം നല്‍കാനും സഹായിക്കുന്നു. നാരങ്ങാവെളളത്തോടൊപ്പം ഒരു നുള്ള് മഞ്ഞള്‍ ചേര്‍ക്കുന്നത് ശുദ്ധീകരണ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ കരളിന്റെ പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പേരുകേട്ട സംയുക്തമാണ്. 2018 ല്‍ നടന്ന ഒരു പഠനത്തിലാണ് കുര്‍ക്കുമിന്‍ കരള്‍ തകരാറുകള്‍ ചികിത്സിക്കാന്‍ ഗുണം ചെയ്യുമെന്ന് കണ്ടെത്തിയത്.
തയ്യാറാക്കുന്ന വിധംഒരു ഗ്ലാസ് ചെറു ചൂടുവെള്ളത്തില്‍ അര നാരങ്ങ പിഴിഞ്ഞൊഴിച്ച് ഒരു നുളള് മഞ്ഞളും ചേര്‍ത്ത് ഇളക്കി വെറും വയറ്റില്‍ കുടിക്കാം.
ജീരകവെള്ളം
നമ്മുടെയെല്ലാം വീടുകളില്‍ സാധാരണയായി ഉപയോഗിക്കാറുള്ളതാണ് ജീരകവെള്ളെം. ഇതില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുകയും കരളിലെ വിഷാംശം ഇല്ലാതാക്കാനും പ്രോത്സാഹിപ്പിക്കുന്നു. അധികമായുള്ള സോഡിയവും ജലാംശവും പുറംതള്ളുകയും വൃക്കകളുടെ ഭാരം കുറയ്ക്കുകയും ചെയ്യും. കൂടാതെ മെറ്റബോളിസം മെച്ചപ്പെടുത്തുകയും കരളിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും.
തയ്യാറാക്കുന്ന വിധംഒരുടീസ്പൂണ്‍ ജീരകം രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുക. രാവിലെ വെള്ളം ചൂടാക്കി ജീരകം ചേര്‍ത്ത് അഞ്ച് മിനിറ്റ് തിളപ്പിച്ചെടുക്കുക. ചൂടോടെ കുടിക്കാം.
നെല്ലിക്കാ ജ്യൂസ്
ആന്റി ഓക്‌സിഡന്റുകള്‍ കൊണ്ടും വിറ്റാമിന്‍ സി കൊണ്ടും സമ്പന്നമാണ് നെല്ലിക്ക. ഇത് കരളിനെയും വൃക്കയേയും വിഷവിമുക്തമാക്കുന്ന പ്രതിദത്ത പരിഹാരമാണ് . ഇത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും കരളിനെ വിഷവിമുക്തമാക്കുകയും ചെയ്യും.
തയ്യാറാക്കുന്ന വിധംനെല്ലിക്ക വെള്ളത്തിലിട്ട് അടിച്ച് ജ്യൂസുണ്ടാക്കി രാവിലെ വെറുംവയറ്റില്‍ കുടിക്കാം.
കരിക്കും വെള്ളം
കരിക്കുംവെള്ളം ഏറ്റവും നല്ല പ്രകൃതിദത്ത പാനിയമാണ്. ഇത് കരളിനെയും വൃക്കയേയും വിഷവിമുക്തമാക്കുന്നതിനുള്ള മികച്ച പാനിയമാണ്. ഇലക്ട്രോലൈറ്റുകളാല്‍ സമ്പുഷ്ടമായ ഇവ ശരീരത്തിന്റെ വെള്ളത്തിന്റെ അളവ് സന്തുലിതമാക്കാന്‍ സഹായിക്കുന്നു. കരിക്കും വെള്ളത്തിലുളള സ്വാഭാവിക ഡൈയൂറിക് ഗുണങ്ങള്‍ വൃക്കകളില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും പൊട്ടാസ്യത്തിന്റെ അളവ് കരളിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കും.
ഇഞ്ചി, പുതിന ചായ
ദഹനത്തെ സഹായിക്കുന്നതിനും ശരീരം വിഷമുക്തമാക്കാനും സഹായിക്കുന്നതുകൊണ്ട് പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന ഒന്നാണ് ഇഞ്ചിയും പുതിനയും. ഇഞ്ചിക്ക് കരളിലെ വിഷവസ്തുക്കളെ കാര്യമായി സംസ്‌കരിക്കാനുള്ള കഴിവുണ്ട്. പുതിന ആമാശയത്തിന്റെ പ്രവര്‍ത്തനത്തെ സുഖകരമാക്കുന്നു.
Social
സ്വകാര്യ ചാറ്റുകളിൽ ഇവന്‍റുകൾ ഷെഡ്യൂൾ ചെയ്യാം; പുതിയ വാട്‌സ്ആപ്പ് ഫീച്ചർ ഉടൻ വരുന്നു


ഗ്രൂപ്പ് ചാറ്റുകളിൽ മാത്രം ലഭ്യമായിരുന്ന, ഇവന്‍റുകള്‍ സൃഷ്ടിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന വാട്സ്ആപ്പിന്‍റെ ഇവന്‍റ് ഷെഡ്യൂളിംഗ് ഫീച്ചർ ഉടൻ തന്നെ സ്വകാര്യ ചാറ്റുകൾക്കും ലഭ്യമാകും. സ്വകാര്യ ചാറ്റുകളില്‍ ഇവന്‍റുകൾ ഷെഡ്യൂൾ ചെയ്യുന്നത് കൂടുതൽ സൗകര്യപ്രദമാക്കാൻ വാട്സ്ആപ്പ് ഒരുങ്ങുകയാണ്. മുമ്പ് ഗ്രൂപ്പ് ചാറ്റുകളിൽ മാത്രമേ ഈ ഫീച്ചർ ലഭ്യമായിരുന്നുള്ളൂ. ഇത് ഉപയോക്താക്കളെ ഇവന്‍റുകൾ സൃഷ്ടിക്കാനും ഓർമ്മപ്പെടുത്തലുകൾ സജ്ജീകരിക്കാനും ആപ്പിനുള്ളിൽ നേരിട്ട് അപ്പോയിന്‍റ്‌മെന്‍റുകൾ ഏകോപിപ്പിക്കാനും അനുവദിക്കുന്നു.
വൺ-ഓൺ-വൺ സംഭാഷണങ്ങളിലേക്ക് സവിശേഷത ലഭ്യമാകുന്നതോടെ, ഒരു സമർപ്പിത കലണ്ടർ ആപ്പിലേക്ക് മാറാതെ തന്നെ ഉപയോക്താക്കൾക്ക് അവരുടെ ഷെഡ്യൂളുകൾ കൈകാര്യം ചെയ്യാൻ കൂടുതൽ വഴക്കം ലഭിക്കും. iOS-നുള്ള വാട്‌സ്ആപ്പിന്‍റെ ഏറ്റവും പുതിയ ബീറ്റ പതിപ്പ് (25.2.10.73) ഈ പുത്തന്‍ ഫീച്ചര്‍ ഇതിനകം പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്, ഇവന്‍റുകൾ ആസൂത്രണം ചെയ്യുമ്പോൾ ഓഡിയോ, വീഡിയോ കോളുകളിലേക്ക് ലൊക്കേഷനുകളോ ലിങ്കുകളോ ചേർക്കാൻ ഉപയോക്താക്കളെ അനുവദിക്കും.
Social
വാട്സാപ്പ് വേഗം അപ്ഡേറ്റ് ചെയ്തോ;അല്ലെങ്കില്‍ സ്വകാര്യ ഫോട്ടോകള്‍ സുരക്ഷിതമല്ല


പ്രൈവസിക്ക് ഏറ്റവും അധികം പ്രാമുഖ്യം നല്കുന്നവരാണ് തങ്ങളെന്നാണ് മെറ്റ അവകാശപ്പെടുന്നത്. സുരക്ഷിതമായി സന്ദേശം അയയ്‌ക്കുന്നതിന് ഏറ്റവും നല്ല പ്ലാറ്റ്ഫോമാണ് വാട്സാപ്പ് എന്ന അവകാശവാദത്തിന് ഇപ്പോള്‍ കോട്ടം തട്ടിയിരിക്കുകയാണ്.വാട്‌സ്‌ആപ്പിന്‍റെ ഐ.ഒ.എസ് പ്ലാറ്റ്‌ഫോമില്‍ ‘വ്യൂ വണ്‍സ്’ ഫീച്ചർ ഉപയോഗിച്ച് അയച്ച ഫോട്ടോകളും വീഡിയോകളും ഒന്നിലധികം തവണ കാണാൻ പറ്റുന്നു എന്നതാണ് വാട്സാപ്പിന്റെ പുതിയ പ്രശ്നം.
വാട്സാപ്പില്‍ ഉപഭോക്താക്കളുടെ സ്വകാര്യത സുരക്ഷിതമാണോ എന്ന ചർച്ച ഉയർന്നിരിക്കുമ്ബോഴാണ് പുതുതായി വാട്സാപ്പില്‍ വ്യൂ വണ്‍സ് ഫീച്ചറില്‍ പ്രശനം വന്നിരിക്കുന്നത്. ഇപ്പോ ഇതിന് പരിഹാരവുമായ മെറ്റ രംഗത്തെത്തിയിട്ടുണ്ട്.
വ്യൂ വണ്‍സ് വഴി ഐഫോണുകള്‍ ഉപയോഗിച്ച് അയച്ച ഫോട്ടോകള്‍ വീണ്ടും വീണ്ടും തുറക്കാൻ സാധിക്കുന്നത് സ്വകാര്യതാ പ്രശ്നം ഉയർത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോള്‍ ഐഒഎസ് ആപ്പ് ഉപയോക്താക്കള്‍ക്കായി മെറ്റ പുതിയ അപ്‌ഡേറ്റ് പുറത്തിറക്കി.
വാട്‌സ്‌ആപ്പിലെ വ്യൂ വണ്‍സ് ഫീച്ചറിലെ ബഗ് അപ്ഡേറ്റോടെ പരിഹരിക്കപ്പെടും എന്നാണ് വിശ്വസിക്കുന്നത്. പുതിയ അപ്‌ഡേറ്റിലൂടെ പിഴവ് നീക്കിയിട്ടുണ്ടെന്ന് മെറ്റ അറിയിച്ചു. എല്ലാ ഐഫോണ്‍ ഉപയോക്താക്കളും വാട്സാപ്പ് വേഗത്തില്‍ തന്നെ അപ്ഡേറ്റ് ചെയ്യാനും മെറ്റ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യതയെയും ഡാറ്റ സുരക്ഷയെയും ഗൗരവമായാണ് തങ്ങള്‍ കാണുന്നതെന്നുമാണ് ബഗ് പ്രശ്നം പരിഹരിച്ചു കൊണ്ട് വാട്സാപ്പ് തെളിയിക്കാൻ ശ്രമിക്കുന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്