കേരളീയം: തെരുവ് നാടകാവതരണങ്ങൾക്ക് രചനകൾ ക്ഷണിച്ചു

Share our post

തിരുവനന്തപുരം: നവംബർ ഒന്നു മുതൽ ഏഴുവരെ സംസ്ഥാന സർക്കാർ തിരുവനന്തപുരം നഗരത്തിൽ സംഘടിപ്പിക്കുന്ന കേരളീയം 2023ന്റെ ഭാഗമായ 11 ജനകീയ വേദികളിലേക്ക് തെരുവ് നാടകങ്ങൾ അവതരിപ്പിക്കുന്നതിനുള്ള രചനകൾ ക്ഷണിച്ചു.

30 മുതൽ 45 മിനുട്ട് വരെ ദൈർഘ്യമുള്ള നാടകങ്ങളാണ് അഭികാമ്യം. സാമൂഹികപ്രതിബദ്ധതയുള്ള സമകാലീനവിഷയങ്ങൾ കേന്ദ്രീകരിച്ചുള്ള തെരുവ് നാടകരചനകളാണ് പരിഗണിക്കുക.

തിരഞ്ഞെടുക്കപ്പെടുന്ന സംഘങ്ങൾക്ക് അവതരണത്തിനുള്ള വേദികളും പ്രതിഫലവും നൽകും. രചനകൾ ഒക്ടോബർ 22 നക keraleeyam23@gmail.com എന്ന ഇ-മെയിലിലേക്ക് അയച്ചു നൽകണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!