Connect with us

Kerala

വി​റ​ക് ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ കാ​ട്ടാ​ന ആ​ക്ര​മ​ണം; വ​യോ​ധി​ക​ന്‍ മ​രി​ച്ചു

Published

on

Share our post

വ​യ​നാ​ട്: പു​ല്‍​പ്പ​ള്ളി​യി​ല്‍ വി​റ​ക് ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​ള്‍ മ​രി​ച്ചു. ആ​ന​പ്പാ​റ കോ​ള​നി​യി​ലെ കു​ള്ള​ന്‍ (62) ആ​ണ് മ​രി​ച്ച​ത്.

സെ​പ്റ്റം​ബ​ര്‍ 30ന് ​ചെ​ത​ല​യം ഫോ​റ​സ്റ്റ് റേ​ഞ്ചി​ലെ പ​ള്ളി​ച്ചി​റ​യി​ല്‍ വി​റ​ക് ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ആ​ന ആ​ക്ര​മി​ച്ച​ത്. തു​മ്പി​ക്കൈ കൊ​ണ്ട് എ​ടു​ത്തെ​റി​യു​ക​യാ​യി​രു​ന്നു.

വാ​രി​യെ​ല്ലു​ക​ള്‍​ക്ക് പ​രി​ക്കേ​റ്റ കു​ള്ള​ന്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.


Share our post

Kerala

ട്രെക്കിങ് വൈബുമായി മറയൂര്‍; മനസ്സിളക്കി ജീപ്പ് സവാരി

Published

on

Share our post

മറയൂര്‍: അഞ്ചുവര്‍ഷംമുമ്പുവരെ മറയൂര്‍, കാന്തല്ലൂര്‍ മേഖല കേരളത്തിനകത്തും പുറത്തും അത്ര പരിചിതമായിരുന്നില്ല. മറയ്ക്കപ്പെട്ട ഊരായിരുന്നു ഇത്. വെള്ളച്ചാട്ടങ്ങളും വ്യൂപോയിന്റുകളും ഉള്‍പ്രദേശങ്ങളില്‍ ആയിരുന്നതിനാല്‍ ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്ക് പരിമിതമായ സ്ഥലങ്ങളില്‍മാത്രമേ എത്താന്‍ കഴിഞ്ഞിരുന്നുള്ളൂ.മറയൂര്‍ ടൗണിലെ ജീപ്പ് ഡ്രൈവര്‍മാര്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പുതിയ പദ്ധതി തയ്യാറാക്കി രംഗത്ത് എത്തിയതോടെ, ഈ മേഖലയിലെ വിനോദസഞ്ചാരത്തിനും ഗുണകരമായി. ഈ മേഖലയിലെ ഉള്‍പ്രദേശങ്ങളിലുള്ള പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി ജീപ്പ് ട്രക്കിങ്ങുകൂടി ആരംഭിച്ചതോടെ വിനോദസഞ്ചാര മേഖല ഉയരത്തിലേക്ക് കുതിച്ചു. അഞ്ചുവര്‍ഷംകൊണ്ട് പതിന്‍മടങ്ങ് സഞ്ചാരികളാണ് മറയൂര്‍, കാന്തല്ലൂര്‍ മേഖലയിലെത്തിയത്.

ഇതിന് പ്രധാന കാരണം ജീപ്പ് ട്രെക്കിങ്ങാണ്. സ്വന്തം വാഹനങ്ങളില്‍ വരുന്നവര്‍ക്ക് കാണാന്‍ കഴിയാതിരുന്ന കാഴ്ചകള്‍ ജീപ്പില്‍പോയി കാണാം. വിവിധങ്ങളായ കാഴ്ചകള്‍ കണ്ടാണ് അഞ്ചുമണിക്കൂര്‍ തുടരുന്ന, നാല്‍പ്പതിലധികം കിലോമീറ്ററുകള്‍ നീളുന്ന ട്രെക്കിങ് അവസാനിക്കുന്നത്.ലോകത്തിലെ തന്നെ ഏറ്റവും വലുതെന്ന് കരുതപ്പെടുന്ന മറയൂരിലെ നാച്ചിവയല്‍ ചന്ദനക്കാടുകള്‍ക്ക് സമീപമെത്തിയാല്‍ കാട്ടുപോത്ത്, മാന്‍, മ്യാവ് എന്നീ വന്യജീവികളെയും കാണാം. വെട്ടുകാടിലെ മറയൂര്‍ ശര്‍ക്കര ഉത്പാദന യൂണിറ്റ്, കച്ചാരം വെള്ളച്ചാട്ടം, നൂറിലധികം തേന്‍കൂടുകളുള്ള തേന്‍പാറ, ഭ്രമരം വ്യൂപോയിന്റ്, ശീതകാല പച്ചക്കറി, പഴവര്‍ഗത്തോട്ടങ്ങള്‍ എന്നിവ കണ്ടുമടങ്ങി മറയൂരിലെത്തുന്ന സഞ്ചാരികള്‍ ഇരച്ചില്‍പ്പാറ വെള്ളച്ചാട്ടത്തില്‍ കുളിച്ച് മുരുകന്‍മലയിലെ മുനിയറകളും കണ്ടാണ് മടങ്ങുന്നത്.


Share our post
Continue Reading

Kerala

ഇന്ത്യൻ ഓയിൽ പാരാ സ്പോർട്സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

Published

on

Share our post

പാരാ സ്പോർട്സ് മേഖലയിൽ മികവു തെളിയിച്ചവർക്ക് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് നൽകുന്ന ഇന്ത്യൻ ഓയിൽ ദിവ്യശക്തി പാരാ സ്പോർട്സ് സ്കോളർഷിപ്പിന് അപേക്ഷിക്കാം. പാരാ സ്കോളർ, എലൈറ്റ് പാരാസ്കോളർ എൻട്രി ലവൽ കാറ്റഗറികളിലായാണ് പാരാ അത്‌ലറ്റുകൾക്ക് 16 ഇനങ്ങളാലായി സ്കോളർഷിപ്പുകൾ നൽകുക.പ്രതിമാസ സ്കോളർഷിപ്പ്/സ്റ്റൈപ്പൻഡ്: പാരാ സ്കോളർ -15000 രൂപ, എലൈറ്റ് പാരാ സ്കോളർ -20000 രൂപ. പരമാവധി മൂന്നു വർഷത്തേക്ക് സ്കോളർഷിപ്പ്/സ്റ്റൈപ്പൻഡ് അനുവദിക്കും. ഈ കാലയളവിൽ സ്പോർട്സ് പ്രവർത്തനങ്ങൾക്ക് മറ്റേതെങ്കിലും സ്കോളർഷിപ്പ്/സാമ്പത്തിക സഹായം/സ്റ്റൈപ്പൻഡ് സ്വീകരിക്കാൻ പാടില്ല. അപേക്ഷകരുടെ പ്രായം 14.11.2024-ന് കുറഞ്ഞത് 16 വയസ്സായിരിക്കണം. പരമാവധി പ്രായം 28 വയസ്സ് കവിഞ്ഞിരിക്കരുത്.സ്കോളർഷിപ്പ് ഇനങ്ങൾ, വ്യവസ്ഥകൾ തുടങ്ങിയവ iocl.com/pages/Sports-Scholarship ൽ ലഭിക്കും.

അപേക്ഷ spandan.indianoil.co.in/sportsscp/ വഴി ഡിസംബർ 14 വരെ നൽകാം. അപേക്ഷയുടെ ഭാഗമായി പ്രായം തെളിയിക്കുന്ന നിശ്ചിത രേഖ, സ്പോർട്സ് പെർഫോമൻസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ളവ അപ് ലോഡ് ചെയ്യണം. ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്നവരുടെ പ്രായം, പെർഫോമൻസ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസലുകൾ, ഐ.ഒ. സി.എൽ. പ്രാദേശിക ഓഫീസുകളിൽ വച്ച് പരിശോധിക്കും. അറിയിക്കുന്ന കേന്ദ്രത്തിൽ നിശ്ചിത തീയതിയിൽ ഇതിനായി രേഖകൾ സഹിതം ഹാജരാകണം. ഓരോ വർഷത്തെയും മികവ് പരിഗണിച്ചും പുരോഗതി വിലയിരുത്തിയുമായിരിക്കും തുടർവർഷത്തിലേക്ക് സ്കോളർഷിപ്പ് പുതുക്കി നൽകുക.


Share our post
Continue Reading

Kerala

വ്യാപകമായി വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നതായി പൊലീസിന്റെ മുന്നറിയിപ്പ്

Published

on

Share our post

സംസ്ഥാനത്തു വ്യാപകമായി വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നതായി പൊലീസിന്റെ മുന്നറിയിപ്പ്. ഹാക്ക് ചെയ്യപ്പെടുന്ന ആളുടെ വാട്‌സ്ആപ്പില്‍നിന്ന് ധനസഹായ അഭ്യര്‍ഥന നടത്തി പണം തട്ടുകയാണ്. എറണാകുളം ഉള്‍പ്പെടെ സൈബര്‍ പൊലീസിനു നൂറുകണക്കിനു പരാതികളാണ് ലഭിച്ചത്.ഒരാളുടെ വാട്‌സ്ആപ്പ് നമ്പര്‍ ഹാക്ക് ചെയ്ത ശേഷം ആ നമ്പര്‍ ഉള്‍പ്പെട്ട വിവിധ ഗ്രൂപ്പുകളിലെ അംഗങ്ങളുടെ വാട്‌സ്ആപ്പ് നമ്പറുകള്‍ തുടര്‍ന്നു ഹാക്ക് ചെയ്യുന്നതാണു തട്ടിപ്പിന്റെ രീതി. വാട്‌സ്ആപ്പിലേക്ക് ഒരു ആറക്ക നമ്പര്‍ വന്നിട്ടുണ്ടാകുമെന്നും അതൊന്നു അയച്ചു നല്‍കുമോ എന്നും ചോദിച്ചാണു തട്ടിപ്പിന്റെ തുടക്കം.

വാട്‌സ്ആപ്പ് ഗ്രൂപ്പിലെ അടുത്തു പരിചയമുള്ള ഏതെങ്കിലും അംഗത്തിന്റെ പേരിലാകും അഭ്യര്‍ഥനയെന്നതിനാല്‍ പലരും ഇതിനു തയാറാകും. ഈ ഒടിപി നമ്പര്‍ പറഞ്ഞു കൊടുക്കുന്നതോടെ വാട്‌സ്ആപ്പ് ഹാക്കാകും. ഹാക്ക് ചെയ്യുന്ന നമ്പര്‍ ഉള്‍പ്പെട്ടിട്ടുള്ള അസംഖ്യം ഗ്രൂപ്പുകളിലേക്കും ആളുകളിലേക്കും കടന്നുകയറാന്‍ തട്ടിപ്പുകാര്‍ക്കു വളരെ വേഗം കഴിയുന്നു എന്നതാണ് ഈ തട്ടിപ്പു രീതിയുടെ അപകടം. മാത്രമല്ല, വാട്‌സ്ആപ്പ് മുഖേന പങ്കുവയ്ക്കപ്പെടുന്ന പെഴ്‌സനല്‍ മെസേജുകളിലേക്കും ചിത്രങ്ങള്‍, വിഡിയോ എന്നിവയിലേക്കുമെല്ലാം തട്ടിപ്പുകാര്‍ക്ക് ആക്‌സസ് ലഭിക്കും.

സഹായ അഭ്യര്‍ഥനയ്ക്കു പുറമേ ബ്ലാക്ക് മെയില്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്കും ഇതു വഴിവയ്ക്കാം എന്നു പൊലീസ് പറയുന്നു. തട്ടിപ്പു തിരിച്ചറിഞ്ഞ് ഇര ‘തന്റെ വാട്‌സ്ആപ്പ് ഹാക്ക് ചെയ്തു’ എന്ന മുന്നറിയിപ്പു മെസേജ് ഗ്രൂപ്പുകളിലും പരിചയക്കാര്‍ക്കും ഷെയര്‍ ചെയ്താലും ഈ മെസേജ് തട്ടിപ്പുകാര്‍ തന്നെ ഡിലീറ്റ് ചെയ്യുന്നുവെന്ന പ്രശ്‌നവും കണ്ടെത്തിയിട്ടുണ്ട്.അപരിചിതരുടെ മാത്രമല്ല, പരിചിതരുടെ നമ്പറുകളില്‍ (കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ) നിന്നുള്‍പ്പെടെ ഒടിപി നമ്പറുകള്‍ പറഞ്ഞുകൊടുക്കണമെന്ന ആവശ്യവുമായി വരുന്ന മെസേജുകള്‍ക്കു ഒരു കാരണവശാലും മറുപടി നല്‍കരുതെന്നും പൊലീസ് മുന്നറിയിപ്പു നല്‍കുന്നു.


Share our post
Continue Reading

Kannur1 hour ago

വിയറ്റ്നാം മോഡൽ കുരുമുളക് കൃഷിയുമായി ബൈജു

Kerala2 hours ago

ട്രെക്കിങ് വൈബുമായി മറയൂര്‍; മനസ്സിളക്കി ജീപ്പ് സവാരി

Kannur2 hours ago

പുലിയുടെ ആക്രമണത്തിൽ വളർത്തുനായക്ക് പരിക്ക്

Kerala2 hours ago

ഇന്ത്യൻ ഓയിൽ പാരാ സ്പോർട്സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

Kannur3 hours ago

തദ്ദേശ റോഡുകള്‍ ഇനി സൂപ്പറാകും

Kerala3 hours ago

വ്യാപകമായി വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നതായി പൊലീസിന്റെ മുന്നറിയിപ്പ്

Kerala4 hours ago

തൊഴിലുറപ്പിലെ കരാര്‍, ദിവസവേതന ജീവനക്കാര്‍ക്ക് സമ്പാദ്യം ഉറപ്പിക്കാന്‍ ഇ.പി.എഫ്

Kerala4 hours ago

സർക്കാർ ഓഫീസുകളിൽ ഫയൽ കാണാതാകുന്നത് ക്രിമിനൽക്കുറ്റം-വിവരാവകാശ കമ്മിഷൻ

Kerala4 hours ago

ഊട്ടിയിലിനി മഞ്ഞുവീഴ്ചാ കാലം, മസിനഗുഡി വഴി വിട്ടാലോ…

Kannur6 hours ago

എല്‍.പി സ്‌കൂള്‍ ടീച്ചര്‍ അഭിമുഖം നവംബർ 27 ന്

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!