എട്ടിക്കുളം താജുൽ ഉലമ ഉള്ളാൾ തങ്ങൾ ഉറൂസ് 16 മുതൽ

പയ്യന്നൂർ : എട്ടിക്കുളം താജുൽ ഉലമ അബ്ദുൽ റഹ്‌മാൻ അൽബുഖാരി ഉള്ളാൾ തങ്ങളുടെ പത്താമത് ഉറൂസ് 16 മുതൽ 18 വരെ നടക്കും. 16-ന് രാവിലെ 11-ന് വളപട്ടണം, ഏഴിപ്പള്ളി, മാഠായിപ്പള്ളി, ളിയാഉൽ മുസ്തഫ മഖാം, രാമന്തളി, തലക്കാൽ പള്ളി എന്നീ മഖ്ബറകളിൽ സിയാറത്ത്.
ഉച്ചയ്ക്ക് രണ്ടിന് കർണാടകയിൽനിന്നുള്ള സന്തൽ വരവിന് സ്വീകരണം, നാലിന് താജുൽ ഉലമ മഖ്ബറ സിയാറത്ത്. 4.30-ന് ഹാമിദ് ഇമ്പിച്ചി തങ്ങൾ അൽബുഖാരി പതാക ഉയർത്തും.
വൈകീട്ട് അഞ്ചിന് ഹജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി ഉറൂസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഏഴിന് നൂറെ മദീന ബി.എസ്. അബ്ദുള്ളക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്യും. ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം പ്രഭാഷണം നടത്തും.
17-ന് രാവിലെ ആറിന് മൻഖൂസ് മൗലിദ് സദസ്സ്, 10-ന് മഹ്ളറതുൽ ബദ്രിയ്യ, 11-ന് ശാദുലി റാത്തീബ്, 12-ന് ജലാലിയ്യ റാത്തീബ് മജ്‌ലിസ്. വൈകീട്ട് ഏഴിന് ദിത്കാറെ ജീലാനി സംഗമം എം.കെ. ദാരിമി വഴിക്കടവ് ഉദ്ഘാടനം ചെയ്യും. കൂറ്റമ്പാറ അബ്ദുൽ റഹ്‌മാൻ ദാരിമി പ്രഭാഷണം നടത്തും.
18-ന് രാവിലെ 10-ന് മദനി സംഗമം. 12-ന് താജുൽ ഉലമ മൗലിദ് സദസ്സ്, ഉച്ചയ്ക്ക് രണ്ടിന് രിഫാഈ റാത്തീബ്, വൈകീട്ട് നാലിന് ഖസീദത്തുൽ ബുർദ. വൈകീട്ട് അഞ്ചിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉദ്ഘാടനം ചെയ്യും. വൈകീട്ട് ഏഴിന് സമാപന പ്രാർഥനാ സമ്മേളനം റഈസുൽ ഉലമ ഇ. സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും.
ഉറൂസ് മുബാറകിന്റെ വിജയത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി പള്ളങ്കോട് അബ്ദുൾ ഖാദർ മദനി, യൂസഫ് ഹാജി പെരുമ്പ, എം.ടി.പി. ഇസ്മായിൽ, സിറാജ് ഇരിവേരി, മുസ്ഥഫ ഹാജി പാലക്കോട്, എസ്.പി. നാസിം ഹാജി പെരുമ്പ എന്നിവവർ പത്രസമ്മേളനത്തിൽ അറിയിച്ചു.