Connect with us

Kannur

കാഴ്‌ച പരിമിതർക്കായി ബ്രെയിൻലിപി പുസ്‌തകങ്ങൾ വരുന്നു

Published

on

Share our post

കണ്ണൂർ : വായനയുടെ സുഖം വായിച്ചാലേ അറിയാൻ കഴിയൂ. കാഴ്‌ച പരിമിതിമൂലം വായിക്കാനാവാത്തവർക്ക്‌ വായനയുടെ പൂക്കാലമൊരുക്കാനൊരുങ്ങുകയാണ്‌ ജില്ലാ പഞ്ചായത്ത്‌. മലയാളസാഹിത്യത്തിലെ പ്രശസ്‌ത കൃതികൾ ബ്രെയിൻലിപിയിൽ ലഭ്യമാക്കാനാണ്‌ ജില്ലാ പഞ്ചായത്ത്‌ പദ്ധതിയൊരുക്കുന്നത്‌. 

കാഴ്‌ച പരിമിതർക്കായി ഓഡിയോ കൃതികളാണ്‌ കൂടുതലും ഉള്ളത്‌. ഇതിലൂടെ വായനയുടെ സുഖം ഇവർക്ക്‌ ലഭിക്കുന്നില്ല. ബ്രെയിൻലിപിയിലേക്ക്‌ മാറ്റുന്ന പുസ്‌തകങ്ങളിലൂടെ അക്ഷരങ്ങളെ തൊട്ട്‌ വായനയുടെ ലോകത്തേക്ക്‌ ചേക്കേറാനാകുമെന്ന പ്രതീക്ഷയിലാണ്‌ കാഴ്‌ച പരിമിതർ. 

 പുസ്‌തകം തെരഞ്ഞെടുത്ത്‌ അവയുടെ പ്രസാധകരുടെയും എഴുത്തുകാരുടെയും സമ്മതപത്രം വാങ്ങിയശേഷമാണ്‌ ബ്രെയിൻ ലിപിയിലേക്ക്‌ മാറ്റുക. പ്രിന്റ്‌ ചെയ്‌തശേഷം ലൈബ്രറികൾ വഴിയും മറ്റും കാഴ്‌ചപരിമിതരിലേക്ക്‌ എത്തിക്കും. സാഹിത്യകൃതികൾ ബ്രെയിൻലിപിയിലേക്ക്‌ മാറ്റുന്നതിന്‌ ആദ്യഘട്ടത്തിൽ നാല്‌ ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ പറഞ്ഞു.

വെള്ളച്ചൂരൽ റാലിയും സെമിനാറും സംഘടിപ്പിക്കും

കേരള ഫെഡറേഷൻ ഓഫ്‌ ദ ബ്ലൈൻഡിന്റെയും ലയൻസ്‌ 318ഇയുടെയും ആഭിമുഖ്യത്തിൽ ഞായറാഴ്‌ച ലോക വെള്ളച്ചൂരൽ ദിനം ആചരിക്കുമെന്ന്‌ സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാവിലെ പത്തിന്‌ ‘വൈറ്റ്‌ കെയിൻ കാഴ്‌ചയില്ലാത്തവരുടെ സ്വാശ്രയത്തിന്റെ പ്രതീകം’, ‘സേവനാവകാശ–-വിവരാവകാശ നിയമങ്ങളുടെ പ്രസക്തി’ എന്നീ വിഷയങ്ങളിൽ സെമിനാർ നടക്കും. 

പകൽ രണ്ടിന്‌ മേയർ ടി ഒ മോഹനൻ ദിനാചരണം ഉദ്‌ഘാടനംചെയ്യും. വൈകിട്ട്‌ പഴയബസ്‌സ്‌റ്റാൻഡിൽനിന്നാരംഭിക്കുന്ന വെള്ളച്ചൂരൽ റാലി നഗരം ചുറ്റി പഴയ ബസ്‌സ്‌റ്റാൻഡിൽ സമാപിക്കും. ട്രാഫിക്‌ സിഗ്‌നലുകളിൽ ചുവപ്പ്‌, പച്ച നിറങ്ങളോടൊപ്പം ശബ്ദസംവിധാനവും ഉൾപ്പെടുത്തണമെന്നും സംഘാടകർ ആവശ്യപ്പെട്ടു. കെഎഫ്‌ബി സെക്രട്ടറി ടി എൻ മുരളീധരൻ, എം എം സാജിദ്‌, എം ബി ഹനീഫ്‌, ജയകൃഷ്‌ണൻ, എം വിനോദ്‌ കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


Share our post

Kannur

തളിപ്പറമ്പിൽ ഏഴു വയസുകാരിക്കുനേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ : ഏഴു വയസുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തുകണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് പൊലിസ് പരിധിയിൽ താമസിക്കു പെൺകുട്ടിയോട് ലൈംഗീകാതിക്രമം കാട്ടിയ മുഴുപ്പിലങ്ങാട് എടക്കാട് സ്വദേശി പി.പി നവാസിനെ(34)യാണ് തളിപ്പറമ്പ് എസ്.ഐ ദിനേശൻ കൊതേരി അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം ആണ് സംഭവം നടന്നത്. പെൺകുട്ടിയുടെ ബന്ധുവിൻ്റെ സുഹൃത്താണ് അറസ്റ്റിലായ നവാസ്. പെൺകുട്ടിയെ മടിയിൽ ഇരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് പെൺകുട്ടിയുടെ പിതാവ് പരാതി നൽകിയത്. തുടർന്ന് തളിപ്പറമ്പ് പൊലിസ് തിങ്കളാഴ്ച്ച പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


Share our post
Continue Reading

Kannur

ശ്രീകണ്ഠപുരം-നടുവിൽ റോഡിൽ നാളെ മുതൽ ഗതാഗതം നിരോധിച്ചു

Published

on

Share our post

ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം-നടുവിൽ റോഡിൽ ശ്രീകണ്ഠപുരം മുതൽ കോട്ടൂർ വയൽ വരെയുള്ള ഭാഗത്ത് റോഡ് പ്രവൃത്തി നടക്കുന്നതിനാൽ നാളെ മുതൽ ഫെബ്രുവരി 28 വരെ അതുവഴിയുള്ള വാഹന ഗതാഗതം പൂർണമായും നിരോധിച്ചു.ശ്രീകണ്ഠപുരത്ത് നിന്ന് വരുന്ന വാഹനങ്ങൾ കൂട്ടുമുഖം – പന്നിയാൽ-പുത്തൻകവല വഴി നെടിയേങ്ങ ഭാഗത്തേക്കു തിരിച്ചുവിട്ടതായി അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.നടുവിലിൽ നിന്ന് വരുന്ന വാഹനങ്ങൾ നെടിയേങ്ങ -പുത്തൻകവല – പന്നിയാൽ കൂട്ടുമുഖം വഴി ശ്രീകണ്ഠപുരം ഭാഗത്തേക്ക് പോകണം.


Share our post
Continue Reading

Kannur

നവജാത ശിശുവിന്റെ തുടയിൽ സൂചി കണ്ടെത്തിയ സംഭവം; പോലീസ് അന്വേഷണം തുടങ്ങി

Published

on

Share our post

പരിയാരം: നവജാത ശിശുവിന്റെ തുടയിൽ പ്രതിരോധ കുത്തിവെപ്പിന് ഇടയിൽ പൊട്ടിയ സൂചി കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.പയ്യന്നൂർ ഡിവൈഎസ്പി കെ വിനോദ് കുമാറും സംഘവും ബുധനാഴ്ച മെഡിക്കൽ കോളേജിൽ എത്തി ഡോക്ടർ, നഴ്‌സുമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ മൊഴിയെടുത്തു.നവജാത ശിശുക്കൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകുന്ന സിറിഞ്ചിൽ ഉപയോഗിക്കുന്ന സൂചികൾ പോലീസ് പരിശോധിച്ചു.മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം കുട്ടിയെ മറ്റേതെങ്കിലും ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയമാക്കിയോ എന്നും അന്വേഷിച്ച് വരികയാണ്.


Share our post
Continue Reading

Trending

error: Content is protected !!