മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍; അപേക്ഷ ഓണ്‍ലൈനായി നൽകാം

Share our post

മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ക്കുള്ള അപേക്ഷ ഓണ്‍ലൈനായി അക്ഷയ സെന്റര്‍, സര്‍വീസ് സെന്ററുകള്‍, സിറ്റിസണ്‍ ലോഗിന്‍ എന്നിവ മുഖേന ഒക്ടോബര്‍ 20 വരെ സമര്‍പ്പിക്കാം.

അപേക്ഷയോടൊപ്പം ഉള്‍പ്പെടുത്തേണ്ട രേഖകള്‍-

വീടിന്റെ വിസ്തീര്‍ണം കാണിക്കുന്ന സാക്ഷ്യപത്രം,

വരുമാന സര്‍ട്ടിഫിക്കറ്റ്, കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും പേരിലുള്ള ഭൂമിയുടെ നികുതി രസീത്

ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെട്ടതിന്റെ സാക്ഷ്യപത്രം

2009ലെ ബി. പി. എല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ മുന്‍ഗണന കാര്‍ഡിന് അര്‍ഹതയുണ്ടെന്ന് തെളിയിക്കുന്ന പഞ്ചായത്ത്/ മുനിസിപ്പല്‍ സെക്രട്ടറി നല്‍കുന്ന സാക്ഷ്യപത്രം,

ആരുടെയും പേരില്‍ ഭൂമിയില്ലെങ്കില്‍ വില്ലേജ് ഓഫീസര്‍ നല്‍കുന്ന സാക്ഷ്യപത്രം

65 വയസിന് മുകളില്‍ പ്രായമുള്ളവരുടെ ആധാറിന്റെ പകര്‍പ്പ്

വീടിന്റെ അവസ്ഥ കുടില്‍/ഓല

പുല്ല് മേഞ്ഞത്/ ജീര്‍ണ്ണിച്ചതാണെങ്കില്‍ അത് തെളിയിക്കുന്ന സാക്ഷ്യപത്രം

വീടില്ലെങ്കില്‍ അത് തെളിയിക്കുന്ന പഞ്ചായത്ത്/ മുനിസിപ്പല്‍ സെക്രട്ടറി നല്‍കുന്ന സാക്ഷ്യപത്രം

പട്ടികജാതി/ വര്‍ഗത്തില്‍ പെടുന്നവരുടെ ജാതി സര്‍ട്ടിഫിക്കറ്റ്

മാരക രോഗം/ ഭിന്നശേഷി അംഗങ്ങളുണ്ടെങ്കില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്

കുടിവെള്ളം/ വൈദ്യുതി/ സുരക്ഷിതമായ കക്കൂസ് എന്നിവയിലേതെങ്കിലും ഇല്ലെങ്കില്‍ അത് തെളിയിക്കുന്ന സാക്ഷ്യപത്രം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!