കോടിയേരിയില്‍ 19-വയസുകാരിയെ കാണാതായെന്ന പരാതിയില്‍ പോലിസ് അന്വേഷണമാരംഭിച്ചു

തലശേരി: കോടിയേരി സ്വദേശിനിയായ പത്തൊമ്പതുവയസുകാരിയെ കാണാതായെന്ന പരാതിയില്‍ ന്യൂമാഹി പോലിസ് കേസെടുത്തു.
ചൊവ്വാഴ്ച്ച രാവിലെയാണ് തലശേരി, പാനൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസില്‍ കയറിപ്പോയ യുവതിയെ കാണാതായത്.
വീട്ടില്‍ നിന്നും പോയ യുവതി വൈകുന്നേരമായിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ ന്യൂമാഹി പൊലിസില്‍ പരാതി നല്‍കിയത്.
പോലിസ് നടത്തിയ അന്വേഷണത്തില്‍ അണിയാരം സ്വദേശിയായ ബസ് കണ്ടക്ടറായ യുവാവിനെയും കാണാതായിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് പോലിസ് അറിയിച്ചു.