Connect with us

Kerala

സിനിമ നിർമ്മാതാവ് പി.വി ഗംഗാധരൻ അന്തരിച്ചു

Published

on

Share our post

പ്രശസ്ത ചലച്ചിത്ര നിർമാതാവും മാതൃഭൂമി ഡയറക്ടറുമായ പി.വി ഗംഗാധരൻ അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്ന് ദിവസമായി ആശുപത്രിയിലായിരുന്നു. ഇന്ന് രാവിലെയാണ് ഹൃദയാഘാതം സംഭവിക്കുന്നത്.

1977 ൽ സുജാത എന്ന മലയാള സിനിമയാണ് പി.വി ഗംഗാധരൻ നിർമിച്ച ആദ്യ ചിത്രം. പിന്നീട് അങ്ങാടി, കാറ്റത്തെ കിളിക്കൂട്, ഒരു വടക്കൻ വീരഗാഥ, അദ്വൈതം, തൂവൽക്കൊട്ടാരം, എന്ന് സ്വന്തം ജാനകിക്കുട്ടി, വീണ്ടും ചില വീട്ടുകാര്യങ്ങൾ (1999) കൊച്ചു കൊച്ചു സന്തോഷങ്ങൾ (2000) ശാന്തം (2000) അച്ചുവിന്റെ അമ്മ (2005) യെസ് യുവർ ഓണർ (2006) നോട്ട്ബുക്ക് (2006) എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്.


Share our post

Kerala

സംസ്ഥാനത്ത് ജനനനിരക്ക് കുറഞ്ഞു

Published

on

Share our post

കോഴിക്കോട്: സംസ്ഥാനത്ത് ജനനനിരക്ക് ഗണ്യമായി കുറയുന്നതായി കണക്കുകൾ.
ആർ.സി.എച്ച് (റിപ്രൊഡക്ടീവ് ചൈൽഡ് ഹെൽത്ത് -പ്രത്യുൽപാദന ശിശു ആരോഗ്യ) പോർട്ടലിൽ രജിസ്റ്റർ ചെയ്ത കണക്കുകൾ പ്രകാരം 2024-25 സാമ്പത്തിക വർഷം
ഏപ്രിൽ-നവംബർ കാലയളവിൽ 2,13,230 കുഞ്ഞുങ്ങളാണ് സംസ്ഥാനത്ത് ജനിച്ചത്.
2023-24 വർഷം ഇതേ കാലയളിൽ ഇത് 2,51,505ഉം 2022-23 വർഷം 2,82,906 മായിരുന്നു. മുൻവർഷങ്ങളിലെ ഇതേകാലയളവിനെ അപേക്ഷിച്ച് യഥാക്രമം 38,275ഉം
31,401ഉം കുട്ടികൾ കുറഞ്ഞു. ആശങ്കപ്പെടുത്തുന്നതാണ് ഈ കുറവെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധർ പറയുന്നു. ഇതേ കാലയളവിൽ 2024-25ൽ ആർ.സി.എച്ച്
പോർട്ടലിൽ 2,16,326 ഗർഭിണികളാണ് രജിസ്റ്റർ ചെയ്തത്.


Share our post
Continue Reading

Kerala

മാജിക് മഷ്‌റൂം നിരോധിത ലഹരിയല്ലെന്ന് ഹൈക്കോടതി;യുവാവിന് ജാമ്യം

Published

on

Share our post

മാജിക് മഷ്‌റൂം നിരോധിത പട്ടികയിലുള്‍പ്പെട്ട ലഹരിയല്ലെന്ന് കേരള ഹൈക്കോടതി. മാജിക് മഷ്‌റൂമിനെ ഫംഗസ് മാത്രമായേ കണക്കാക്കാനാകൂവെന്ന് വ്യക്തമാക്കിയ കോടതി പ്രതിക്ക് ജാമ്യം നല്‍കുകയും ചെയ്തു. കര്‍ണാടക, മദ്രാസ് ഹൈക്കോടതി വിധികളോട് യോജിച്ചാണ് കേരള ഹൈക്കോടതിയുടെ വിധി.എക്സൈസ് പിടികൂടിയ യുവാവിനാണ് കോടതി ജാമ്യം അനുവദിച്ചത്. യുവാവില്‍ നിന്ന് 226 ഗ്രാം മാജിക് മഷ്റൂമും 50 ഗ്രാം മാജിക് മഷ്റൂം ക്യാപ്സൂളുമായിരുന്നു എക്സൈസ് പിടിച്ചെടുത്തത്. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.


Share our post
Continue Reading

Kerala

നിയമലംഘനം പകര്‍ത്താന്‍ എം.വി.ഡി. വാഹനങ്ങളില്‍ ക്യാമറ; പിഴ ചുമത്താനും പുതിയ മാര്‍ഗമെന്ന് ഗതാഗതമന്ത്രി

Published

on

Share our post

തിരുവനന്തപുരം: നിരത്തിലെ ഗതാഗതനിയമലംഘനങ്ങള്‍ പകര്‍ത്താന്‍ മോട്ടോര്‍വാഹനവകുപ്പിന്റെ പട്രോളിങ് വാഹനങ്ങളില്‍ ക്യാമറ ഘടിപ്പിക്കും. വാഹനങ്ങളുടെ മുന്നിലും പിന്നിലും ക്യാമറകളുണ്ടാകും. ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണിലേക്കും കംപ്യൂട്ടറിലേക്കും മാറ്റി ഇ-ചെലാന്‍ വഴി പിഴചുമത്താനാകുംവിധമാണ് ക്രമീകരണമെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പറഞ്ഞു.മോട്ടോര്‍വാഹനവകുപ്പിന് വാങ്ങിയ 20 വാഹനങ്ങള്‍ പുറത്തിറക്കി സംസാരിക്കുകയായിരുന്നു മന്ത്രി. ബ്രീത്ത് അനലൈസര്‍, അതിവേഗം പിടികൂടാന്‍ റഡാറുകള്‍ എന്നിവ വാഹനങ്ങളിലുണ്ടാകും. ഗതാഗതനിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ തത്സമയം പ്രദര്‍ശിപ്പിക്കാന്‍ വാഹനങ്ങളില്‍ ഡിസ്പ്ലേ ബോര്‍ഡും ഘടിപ്പിക്കും. ആറുഭാഷകളില്‍ സന്ദേശം നല്‍കും.

നിയമലംഘനം ബോധ്യപ്പെടുത്തി പിഴചുമത്തും. വാഹപരിശോധന വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ടാബും നല്‍കും. മാര്‍ച്ച് 31-നുമുന്‍പ് കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കും. ആര്‍.സി. ഡിജിറ്റലാക്കും. റോഡ് സുരക്ഷാ ഫണ്ടില്‍നിന്ന് 50 വാഹനങ്ങള്‍കൂടി വാങ്ങും.

സേഫ് കേരള സ്‌ക്വാഡിനുവേണ്ടി ഇ-വാഹനങ്ങള്‍ വാടകയ്‌ക്കെടുത്തത് മണ്ടത്തരമായിപ്പോയെന്നും ഇവ സ്ഥിരം തകരാറിലാണെന്നും മന്ത്രി പറഞ്ഞു. വി.കെ. പ്രശാന്ത് എം.എല്‍.എ. അധ്യക്ഷനായി. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ നാഗരാജു ചകിലം, അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ പി.എസ്. പ്രമോജ് ശങ്കര്‍ എന്നിവര്‍ സംസാരിച്ചു.

കെ.എസ്.ആര്‍.ടി.സി. ഡ്രൈവിങ് സ്‌കൂളിന് 11.5 ലക്ഷം ലാഭം

തിരുവനന്തപുരത്തെ കെ.എസ്.ആര്‍.ടി.സി. ഡ്രൈവിങ് സ്‌കൂളില്‍നിന്നും ആറുമാസത്തിനുള്ളില്‍ 11.5 ലക്ഷം രൂപയുടെ ലാഭം. രണ്ട് ബൈക്കുകളും കാറുകളും ഉള്‍പ്പെടെ അനുബന്ധസൗകര്യങ്ങളെല്ലാം ഒരുക്കിയതിനുശേഷമുള്ളമുള്ള മിച്ചമാണിതെന്ന് മന്ത്രി പറഞ്ഞു. ഇതുവരെ 400 പേര്‍ ഡ്രൈവിങ് പഠിച്ചു.

13 സ്‌കൂളുകള്‍കൂടി ഉടന്‍ തുടങ്ങും. അഞ്ചു സ്ഥലങ്ങളില്‍ക്കൂടി ഹെവി ഡ്രൈവിങ് പരിശീലനം ആരംഭിച്ചു. ടെസ്റ്റ് പരിഷ്‌കരണത്തിനെതിരേ ഡ്രൈവിങ് സ്‌കൂളുകാരെ സമരത്തിനിറക്കിയതില്‍ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് മന്ത്രി കുറ്റപ്പെടുത്തി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ ഓഫീസുകളില്‍ സന്ദര്‍ശകരെ പൂര്‍ണമായും വിലക്കുമെന്നും മന്ത്രി പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!