അരുൺ കെ. വിജയൻ കണ്ണൂർ കലക്ടറായി ചുമതലയേൽക്കും

Share our post

കണ്ണൂർ:സംസ്ഥാനത്ത് ഐ.എ.എസ് തലത്തിൽ അഴിച്ചുപണി. ആറു ജില്ലകളിലെ കളക്ടർമാരെ മാറ്റി. കണ്ണൂർ കലക്ടർ എസ്. ചന്ദ്രശേഖർക്ക് പകരംപ്രവേശന പരീക്ഷ കമ്മീഷണർ അരുൺ കെ വിജയൻ കണ്ണൂർ കളക്ടർ ആയി സ്ഥാലമേൽക്കും.

ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ കളക്ടർമാരെയാണ് മാറ്റിയത്. പത്തനംതിട്ട കളക്ടർ ദിവ്യ എസ്. അയ്യരെ വിഴിഞ്ഞം പോർട്ട് എം.ഡിയായി നിയമിച്ചു. ആലപ്പുഴ കളക്ടർ ഹരിത വി .കുമാർ മൈനിങ് ജിയോളജി ഡയറക്ടർ ആയി നിയമിച്ചു.

ഭൂജല വകുപ്പ് ഡയറക്ടർ ജോൺ വി. സാമുവലാണ് പുതിയ ആലപ്പുഴ ജില്ലാ കളക്ടർ.അദീല അബ്‌ദുല്ലയ്ക്ക് പകരമാണ് ദിവ്യ എസ്. അയ്യരുടെ നിയമനം. വിഴിഞ്ഞം തുറമുഖത്തേക്ക് ഞായറാഴ്ച കപ്പൽ എത്തുന്നതിന് തൊട്ടുമുമ്പാണ് എം.ഡിയെ മാറ്റുന്നത്. എ. ഷിബുവാണ് പുതിയ പത്തനംതിട്ട കളക്ടർ. മലപ്പുറം കളക്ടർ പ്രേംകുമാറിനെ പഞ്ചായത്ത് ഡയറക്ടർ ആയി നിയമിച്ചു. ഭക്ഷ്യസുരക്ഷ കമ്മീഷണർ വിനോദ് വി.ആർ ആണ് പുതിയ മലപ്പുറം കളക്ടർ.

മൈനിങ് ആൻഡ് ജിയോളജ് വകുപ്പ് ഡയറക്ടർ ദേവദാസ് ആണ് പുതിയ കൊല്ലം കളക്ടർ. സ്നേഹജ് കുമാർ കോഴിക്കോട് കളക്ടറായും സർക്കാർ നിയമിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!