ജലഗതാഗത വകുപ്പിൽ നിയമനം

കണ്ണൂർ : സംസ്ഥാന ജലഗതാഗത വകുപ്പിന്റെ കീഴില്‍ കണ്ണൂര്‍ ജില്ലയില്‍ ബോട്ട് മാസ്റ്റര്‍ തസ്തികയില്‍ ഓപ്പണ്‍ പി.വൈ, ഇ.ടി.ബി.പി.വൈ എന്നീ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്ത രണ്ട് താല്‍കാലിക ഒഴിവുകളുണ്ട്.
യോഗ്യത എസ്.എസ്.എല്‍.സി.യും ബോട്ട് മാസ്റ്റേര്‍സ് ലൈസന്‍സും അല്ലെങ്കില്‍ രണ്ടാം ക്ലാസ് മാസ്റ്റേര്‍സ് ലൈസന്‍സ്. പ്രായം 2023 ജനുവരി ഒന്നിന് 18നും 41നും ഇടയില്‍. (അംഗീകത വയസിളവ് ബാധകം ).
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ഒക്‌ടോബര്‍ 21നകം പേര് രജിസ്റ്റര്‍ ചെയ്യണം.