മണിപ്പൂർ വിദ്യാർഥികൾക്ക്‌ താങ്ങേകാൻ ഗ്രാന്മയും

Share our post

തളിപ്പറമ്പ്‌  : ആദ്യകാല എസ്‌.എഫ്‌.ഐ പ്രവർത്തകരുടെ കൂട്ടായ്‌മയായ ഗ്രാന്മ വംശീയ കലാപത്തിന്റെ ഭാഗമായി പഠനത്തിനെത്തിയ മണിപ്പൂർ വിദ്യാർഥികൾക്ക്‌ ധനസഹായം നൽകി. മാങ്ങാട്ടുപറമ്പ്‌ കണ്ണൂർ സർവകലാശാല ക്യാമ്പസിൽ എം.വി. ഗോവിന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ കോർപറേറ്റുകളുടെ താൽപ്പര്യമാണ് മണിപ്പൂർ കലാപമെന്ന് അദ്ദേഹം പറഞ്ഞു. കോർപറേറ്റുകൾക്ക് ഗിരിവർഗ മേഖലയിൽ താമസിക്കുന്ന കുക്കികളുടെ ഭൂമി തട്ടിയെടുക്കാൻ നടത്തിയ നീക്കമാണ്‌ കലാപത്തിലേക്ക് മണിപ്പൂരിനെ എത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 

അഡ്വ. എ.പി. ഹംസക്കുട്ടി അധ്യക്ഷനായി. ഡോ. ടി.വി. രാമകൃഷ്ണൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ധനസഹായം സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ ഏറ്റുവാങ്ങി. പ്രോ. വൈസ് ചാൻസലർ പ്രൊഫ. എ. സാബു, സിൻസിക്കറ്റംഗം ഡോ. ടി.പി. അഷറഫ്, സർവകലാശാല യൂണിയൻ ചെയർപേഴ്സൺ ടി.പി. അഖില, സെക്രട്ടറി ടി. മോഹനൻ, ഒ.വി. വിജയൻ, കെ.പി. അനീഷ് കുമാർ, പി.ജെ. സാജു, എ. തേജസ് എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!