മാലൂർ പഞ്ചായത്ത് സമ്പൂർണ വായനശാലാ പഞ്ചായത്ത്

മാലൂർ : 15 വാർഡുകളിലും വായനശാലകളുള്ള പഞ്ചായത്തെന്ന ലക്ഷ്യം മാലൂർ നേടി. 17 വായനശാലകൾ പഞ്ചായത്തിൽ പ്രവർത്തനം ആരംഭിച്ചു.
17 വായനശാലകളിലായി 62,087 പുസ്തകങ്ങളുണ്ട്. 11 വായനശാലകൾ ഗ്രന്ഥശാലാസംഘത്തിൽ അഫിലിയേറ്റ് ചെയ്തു. ഇവക്കൊക്കെ സ്വന്തമായി കെട്ടിടമുണ്ട്. എല്ലാ വായനശാലകളിലും പുസ്തക ശേഖരണം നടന്നു.
തോലമ്പ്ര ടാഗോർ സ്മാരക വായനശാല ഗ്രന്ഥാലയത്തിൽ പുസ്തക ശേഖരണവും ലൈബ്രറി പ്രഖ്യാപനവും മാലൂർ പഞ്ചായത്ത് പ്രസിഡന്റ് വി.ഹൈമാവതി നടത്തി.
എഴുത്തുകാരി രജനി ഗണേഷ് ഉൾപ്പെടെയുള്ളവരിൽ നിന്ന് ലൈബ്രറി പുസ്തകങ്ങൾ ഏറ്റുവാങ്ങി. റിട്ട. പ്രഥമാധ്യാപകൻ കെ.പദ്‌മനാഭൻ ഉൾപ്പെടെയുള്ളവർ സംസാരിച്ചു.