കെ.എസ്‌.എഫ്‌.ഇ രാജ്യത്ത്‌ ഏറ്റവും സുരക്ഷിതമായ ചിട്ടിസ്ഥാപനം 

Share our post

തിരുവനന്തപുരം : കെ.എസ്‌.എഫ്‌.ഇ.യുടെ ബിസിനസ്‌ ഒരു ലക്ഷം കോടിയിലേക്ക്‌ ഉയർത്താനാകുമെന്ന്‌ മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. നിലവിൽ 76,000 കോടിയുടെ ബിസിനസുണ്ട്‌. സർക്കാർ ചിട്ടിസ്ഥാപനങ്ങളിൽ രാജ്യത്ത്‌ ഏറ്റവും സുരക്ഷിതമായി നിക്ഷേപിക്കാനാകുന്നത്‌ കെ.എസ്‌.എഫ്‌.ഇ.യിലാണെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്‌.എഫ്‌.ഇ.യുടെ മൊബൈൽ ആപ് ‘കെ.എസ്‌.എഫ്‌.ഇ പവർ’ ന്റെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ഏതൊരു മ്യൂച്ചൽ ഫണ്ടിനേക്കാളും ആദായം കെ.എസ്‌.എഫ്‌.ഇ ചിട്ടിയിലൂടെ ലഭിക്കും. നിലവിൽ 30–32 ശതമാനം വാർഷിക വളർച്ചയാണ്‌ കെ.എസ്‌.എഫ്‌.ഇ.ക്ക്‌. കെ.എസ്‌.എഫ്‌.ഇ.യുടെ മൂലധനം വർധിപ്പിക്കാനുള്ള തീരുമാനം ഉടൻ ഉണ്ടാകുമെന്നും ബാലഗോപാൽ പറഞ്ഞു. പുതിയ ഡയമണ്ട്‌ ചിട്ടിയുടെ പ്രഖ്യാപനവും മന്ത്രി നിർവഹിച്ചു. സർക്കാരിനു ഗ്യാരന്റി കമീഷനായി കെ.എസ്‌.എഫ്‌.ഇ നൽകുന്ന 56.74 കോടി രൂപയുടെ ചെക്കും മന്ത്രി ഏറ്റുവാങ്ങി.

മന്ത്രി ആന്റണി രാജു അധ്യക്ഷനായി. കെ.എസ്‌.എഫ്‌.ഇ ചെയർമാൻ കെ. വരദരാജൻ, ഡയറക്‌ടർ കെ. ശശികുമാർ തുടങ്ങിയവർ സംസാരിച്ചു.

‘കെ.എസ്‌.എഫ്‌.ഇ – പവർ’ എന്ന മൊബൈൽ ആപ്പിലൂടെ ചിട്ടി മാസത്തവണകൾ അടയ്‌ക്കാനും പ്രോക്‌സി നൽകാനും അക്കൗണ്ടുകൾ സംബന്ധിച്ച വിവരങ്ങൾ അറിയാനും സാധിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!