കണ്ണൂർ ദസറ 15 മുതൽ : വരുന്നൂ: ആഘോഷരാവുകൾ

Share our post

കണ്ണൂർ : നഗരത്തെ വർണാലംകൃതമാക്കാൻ, സംഗീത-നൃത്ത പരിപാടികളിലൂടെ വിസ്മയിപ്പിക്കാൻ ‘കണ്ണൂർ ദസറ’ വരുന്നു. 15 മുതൽ 23 വരെ കളക്ടറേറ്റ് മൈതാനത്തിലാണ് ആഘോഷം. കണ്ണൂർ കോർപ്പറേഷന്റെ നേതൃത്വത്തിലാണ് വിപുലമായ പരിപാടി ഒരുക്കിയിരിക്കുന്നത്.

ദസറയുടെ ഭാഗമായി മെഗാ ശുചീകരണം, പാഴ്വസ്തുക്കൾ ഉയോഗിച്ചുള്ള ശില്പനിർമാണം, ബ്ലോഗേഴ്സ് മീറ്റ്, സൗഹൃദ ഫുട്ബോൾ മത്സരം, ജില്ലാതല ചിത്രചനാമത്സരം തുടങ്ങി നിരവധി പരിപാടികളും മത്സരങ്ങളും നടന്നുകഴിഞ്ഞു. എല്ലാ ദിവസവും വൈകിട്ട് 5.30 മുതലാണ് സാംസ്കാരിക സമ്മേളനവും കലാപരിപാടികളും.

ആശാ ശരത്ത്, രചന നാരായണൻകുട്ടി, പ്രസീത ചാലക്കുടി… 15-ന് വൈകിട്ട് അഞ്ചിന് ഉദ്ഘാടന സമ്മേളനത്തിനു ശേഷം ഭരതനാട്യം, തിരുവാതിരകളി, ആൽമരം മ്യൂസിക് ബാൻഡിന്റെ സംഗീതനിശ. 16- ന്മോഹിനിയാട്ടം, കോൽക്കളി, വട്ടപ്പാട്ട്, മാപ്പിളപ്പാട്ട്, നടി രചന നാരായണൻകുട്ടിയുടെ കുച്ചിപ്പുഡി.

17- ന് ഭരതനാട്യം, ഡാൻഡിയ നൃത്തം, പെരുവനം കുട്ടൻ മാരാർ നയിക്കുന്ന പാണ്ടിമേളം. 18-ന് ഒപ്പന, കോൽക്കളി, സംഗീതക്കച്ചേരി, നടി ആശാ ശരത്തിന്റെ ‘ആശാനടനം’. 19-ന് ഭരതനാട്യം, തിരുവാതിരകളി, മോഹിനിയാട്ടം, നടൻ നസീർ സംക്രാന്തിയും സംഘവും അവതരിപ്പിക്കുന്ന മെഗാഷോ.

20- ന് ഭരതനാട്യം, തിരുവാതിരകളി, മോഹിനിയാട്ടം, കണ്ണൂർ ഷെരീഫ് നയിക്കുന്ന ഗാനമേള. 21-ന്കുച്ചിപ്പുഡി, മാർഗംകളി, നൃത്തസന്ധ്യ, പ്രസീത ചാലക്കുടി നയിക്കുന്ന നാടൻപാട്ടുകൾ 22- ന്ഭരതനാട്യം, കൈകൊട്ടിക്കളി, ഫ്യൂഷൻ ഡാൻസ്, യുംന അജിൻ നയിക്കുന്ന ഖവാലി-ഗസൽ.23-ന് സമാപന സമ്മേളനം, ഭരതനാട്യം, നൃത്തസമന്വയം, അജയ് ഗോപാൽ നയിക്കുന്ന ഗാനമേള.

കൊടിയേറി, ചിരാത് തെളിഞ്ഞു

കണ്ണൂർ ദസറയ്ക്ക് മേയർ ടി.ഒ.മോഹനൻ കൊടിയേറ്റി. മൺചിരാതുകൾ കൊണ്ട് ‘കണ്ണൂർ ദസറ-2023’ എന്ന് ക്രമീകരിച്ചു.ദസറ പരിപാടികൾ അരങ്ങേറുന്ന കളക്ടറേറ്റ് മൈതാനത്ത് മേയറും കൗൺസിലർമാരും ചേർന്ന് തിരികൾ കൊളുത്തി.

വിളംബര ഘോഷയാത്ര ഇന്ന്

കണ്ണൂർ : കണ്ണൂർ ദസറയുടെ ഭാഗമായി വിളംബര ഘോഷയാത്ര വ്യാഴാഴ്ച നടക്കും. വൈകീട്ട് 4.30-ന് വിളക്കുംതറ മൈതാനത്തു നിന്ന് തുടങ്ങുന്ന ഘോഷയാത്ര ടൗൺ സ്ക്വയറിൽ സമാപിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!