ആക്സസ് പെർമിഷൻ എടുക്കുന്നതിൽ നിന്ന് വീടുകളെയും ചെറുകെട്ടിടങ്ങളെയും ഒഴിവാക്കണം -ലെൻസ്ഫെഡ്

ആലക്കോട് : നാഷണൽ ഹൈവേ അതോറിറ്റിയിൽ നിന്ന് ആക്സസ് പെർമിഷൻ എടുക്കുന്നതിന് രണ്ടര ലക്ഷത്തോളം രൂപ നിക്ഷേപിക്കണമെന്ന നിർദ്ദേശത്തിൽ നിന്ന് വീടുകളെയും ചെറു കെട്ടിടങ്ങളെയും ഒഴിവാക്കണമെന്ന് ലെൻസ് ഫെഡ് തളിപ്പറമ്പ് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.
സജീവ് ജോസഫ് എം.എൽ.എ. സമ്മേളനം ഉദ്ഘാടനംചെയ്തു. റെജീഷ് മാത്യു അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ ജോജി മാത്യു കന്നിക്കാട്ട്, കെ.എസ്. ചന്ദ്രശേഖരൻ, ലെൻസ്ഫെഡ് സംസ്ഥാന വൈസ് പ്രസിഡന്റ് എ.സി. മധുസൂദനൻ എന്നിവർ സംസാരിച്ചു.
സംഘടനയുടെ ആദ്യകാല നേതാവായിരുന്ന പി. പുരുഷോത്തമനെ ആദരിച്ചു. ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു.
പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡൻര് കെ.വി. പ്രിസീജ് കുമാർ ഉദ്ഘാടനംചെയ്തു. കെ. പ്രജിത്ത്, പി.എസ്. ബിജുമോൻ, വി.സി. ജഗത് പ്യാരി, ബിനു ജോർജ്, പി.പി. കിഷോർകുമാർ, സി.കെ. പ്രശാന്ത് കുമാർ, ടി. രാജീവൻ, എം.പി. സുബ്രഹ്മണ്യൻ, പോള ചന്ദ്രൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: റെജീഷ് മാത്യു (പ്രസി.), വി. ഹരിദാസൻ, അജോമോൻ ജോസഫ്, (വൈസ് പ്രസി.), കെ. പ്രജിത്ത് (സെക്ര.), എ.പി. മനോജൻ, ടി. നൗഷാദ് (ജോ. സെക്ര.), പി.എസ്. ബിജുമോൻ (ഖജാ.).