പേരാവൂർ: മണ്ഡലം നവകേരള സദസ്സ് നവംബർ 22ന് സംഘാടക സമിതി രൂപീകരിച്ചു നവകേരള നിർമിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങളിൽ പര്യടനം നടത്തിജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന നവകേരള സദസിന്റെ പേരാവൂർ മണ്ഡല പരിപാടി നവംബർ 22ന് വൈകിട്ട് 3.30ന് ഇരിട്ടി പയഞ്ചേരി മുക്കിൽ നടക്കും.
ഇതിന് മുന്നോടിയായുള്ള സംഘാടന സമിതി രൂപീകരണ യോഗം ഇരിട്ടി ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ ചെയർമാനായും സഹകരണ ഡെപ്യൂട്ടി രജിസ്ട്രാർ പ്രദോഷ്കുമാർ ജനറൽ കൺവീനറുമായുള്ള 301 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി ഉൾപ്പെട്ട 1001 പേരടങ്ങുന്ന സംഘാടക സമിതിക്കാണ് രൂപം നൽകിയത്.
സി.വി പ്രകാശൻ (ഇരിട്ടി തഹസിൽദാർ), കെ സുധാകരൻ (പ്രസിഡണ്ട് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത്), കെ. വേലായുധൻ (പ്രസിഡണ്ട്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത്), കെ. ശ്രീലത ( പ്രസിഡണ്ട്, ഇരിട്ടി നഗരസഭ) ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ പി. രജനി (പായം), കെ. പി രാജേഷ് (ആറളം), കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ (അയ്യങ്കുന്ന്), സി. ടി അനീഷ് (കേളകം), ആന്റണി സെബാസ്റ്റ്യൻ (കണിച്ചാർ), പി. പി വേണുഗോപാൽ (പേരാവൂർ), ടി. ബിന്ദു (മുഴക്കുന്ന്), റോയി നമ്പുടാകം ( കൊട്ടിയൂർ), വി. ഗീത (ജില്ലാ പഞ്ചായത്ത് അംഗം ) കെ. ശ്രീധരൻ (പ്രസിഡണ്ട്, ഇരിട്ടി റൂറൽ ബാങ്ക്), വി. ജി പദ്മനാഭൻ (പ്രസിഡണ്ട്, പേരാവൂർ റീജിയണൽ ബാങ്ക്),വി. ജി പദ്മനാഭൻ (പ്രസിഡണ്ട്, പേരാവൂർ റീജിയണൽ ബാങ്ക്), പി .പി അശോകൻ (പ്രസിഡണ്ട്, ഇരിട്ടി കാർഷിക വികസന ബാങ്ക്), അഡ്വ. എം. രാജൻ, കെ. വി സക്കീർ ഹുസ്സൈൻ, കെ. ടി ജോസ്, അഡ്വ. മാത്യു കുന്നപ്പള്ളി, അഡ്വ. വി ഷാജി, സി വി എം വിജയൻ, കെ മുഹമ്മദലി, ബാബുരാജ് ഉളിക്കൽ, കെ. സി ജേക്കബ് മാസ്റ്റർ, കെ കെ ഹാഷിം, രാജു മൈലാടിയിൽ, എസ്. എം. കെ മുഹമ്മദലി, അനുരാജ് മനോഹർ, വി. കെ. ജോസഫ്, രാജീവ് നടുവനാട്, കുട്ടിയച്ചൻ എന്നിവരാണ് വൈസ് ചെയർമാൻമാർ. ഒമ്പത് സബ് കമ്മിറ്റികളാണ് രൂപീകരിച്ചത്.
സംഘാടക സമിതി യോഗം ഡോ. വി. ശിവദാസൻ എം. പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷനായി. ഇരിട്ടി തഹസിൽദാർ സി വി പ്രകാശൻ സംഘാടക സമിതി പാനൽ അവതരിപ്പിച്ചു.ജില്ലാ പഞ്ചായത്ത് അംഗം വി ഗീത, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. സുധാകരൻ, ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ പി. രജനി(പായം), കെ പി രാജേഷ് (ആറളം), ടി ബിന്ദു (മുഴക്കുന്ന്), പി. പി വേണുഗോപാൽ (പേരാവൂർ), ആന്റണി സെബാസ്റ്റ്യന്‍ (കണിച്ചാർ), സി. ടി അനീഷ് (കേളകം), സഹകരണ വകുപ്പ് ഡെപ്യൂട്ടി രജിസ്ട്രാർ പ്രദോഷ്കുമാർ, ലാന്റ് റിക്കോർഡ് തഹസിൽദാർ എം. ലക്ഷ്മണൻ, വി. കെ ജോസഫ്, രാജീവ് നടുവനാട്, കുട്ടിയച്ചൻ, ഡോ. അശ്വിൻ, വിവിധ രാഷ്ട്രീയ പാർട്ടി-സംഘടനാ പ്രതിനിധികൾ, വകുപ്പ് മേധാവികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
മണ്ഡലത്തിലെ തദ്ദേശസ്ഥാപനതല സംഘാടക സമിതി രൂപീകരണവും വിവിധ തീയതികളിൽ നടക്കും. ഒക്ടോബർ 12ന് കേളകം, 13ന് ആറളം, കണിച്ചാർ, 14ന് പായം, 16ന് ഇരിട്ടി നഗരസഭ, പേരാവൂർ, 17ന് മുഴക്കുന്ന്, കൊട്ടിയൂർ, അയ്യങ്കുന്ന് എന്നിങ്ങനെയാണ് യോഗങ്ങൾ നടക്കുക. തദ്ദേശസ്ഥാപനതല സംഘാടന സമിതിക്ക് ശേഷം ബൂത്ത്‌തല സംഘാടന സമിതിയും രൂപീകരിക്കും.