ഇസ്രയേലിൽ കുടുങ്ങിക്കിടക്കുന്ന പൗരന്മാർക്കായി ഹെൽപ്പ് ലൈൻ നമ്പർ പുറത്തിറക്കി ഇന്ത്യൻ എംബസി

Share our post

ഇസ്രയേലിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാർക്കായി ഹെൽപ്പ് ലൈൻ നമ്പർ പുറത്തിറക്കി ഇന്ത്യൻ എംബസി. ശാന്തമായും ജാഗ്രതയോടെയും ഇരിക്കണമെന്ന് ഇന്ത്യൻ എംബസി നിർദേശം നൽകി. സുരക്ഷാ മാർഗ നിർദേശങ്ങൾ പാലിക്കണമെന്നും എംബസി നിർദേശിച്ചു.

ഇസ്രയേൽ ഹമാസ് യുദ്ധം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇസ്രയേലിലെ മലയാളികളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ചിരുന്നു. അതേ സമയം ഹമാസിൻറെ അതിർത്തി കടന്നുള്ള ആക്രമണത്തിൽ ഇസ്രയേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നു. 1008 പേർ ഇതിനകം കൊല്ലപ്പെട്ടുവെന്നും 3418 പേർക്ക് പരുക്കേറ്റെന്നുമാണ് വിവരം.

ഇന്ത്യൻ എംബസി പുറത്തിറക്കിയിരിക്കുന്ന ഹെൽപ്പ് ലൈൻ നമ്പറുകൾ: 097235226748, 0972543278392. cons1.telaviv@mea.gov.in എന്ന ഇ-മെയിൽ വഴിയും ഇന്ത്യൻ‌ എംബസിയുമായി ബന്ധപ്പെടാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!