അക്ഷരമുത്തശ്ശി കാര്‍ത്ത്യായനി അമ്മക്ക് വിട ; അന്ത്യം 101ാം വയസ്സിൽ

Share our post

അക്ഷരലക്ഷം പരീക്ഷ ഒന്നാം റാങ്കില്‍ പാസായ മുട്ടം ചിറ്റൂര്‍ പടീറ്റതില്‍ കാര്‍ത്ത്യായനിയമ്മ(101) അന്തരിച്ചു. രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവായിരുന്നു.2018ലെ നാരീശക്തി പുരസ്‌കാരജേതാവാണ്.

ചേപ്പാട് മുട്ടം ചിറ്റൂര്‍ പടീറ്റതില്‍ വീട്ടില്‍ ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് അന്ത്യം.നാല്‍പതിനായിരം പേര്‍ എഴുതിയ അക്ഷര ലക്ഷം പരീക്ഷയില്‍ 98ശതമാനം മാര്‍ക്കുവാങ്ങിയാണ് ഒന്നാം റാങ്ക് നേടിയത്.

രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് കാര്‍ത്ത്യായനിയമ്മ നാരീശക്തി പുരസ്‌കാരം ഏറ്റുവാങ്ങിയത് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വാര്‍ത്തയായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!