വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക്

Share our post

47ാമത് വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക്. ‘ജീവിതം ഒരു പെന്‍ഡുലം’ എന്ന കൃതിക്കാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും ശില്‍പി കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ തീര്‍ത്ത ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

‘ജീവിതം ഒരു പെന്‍ഡുലം’ എന്ന പുസ്തകം ശ്രീകുമാരന്‍ തമ്പിയുടെ ആത്മകഥയാണ്. വയലാര്‍ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരനാണ് പുരസ്‌കാര വിവരം പ്രഖ്യാപിച്ചത്.

അസാധാരണമായ രചനാശൈലിയാണ് കൃതിക്കുള്ളത്. ഇത്ര ബൃഹത്തായ ആത്മകഥ അപൂര്‍വമെന്നും ജൂറി വിലയിരുത്തി. വയലാറിന്റെ ചരമദിനമായ ഒക്ടോബര്‍ 27ന് നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!