തീവണ്ടിയിലെ ലൈംഗികാതിക്രമം: ദക്ഷിണ റെയില്‍വേയിലെ 83 ശതമാനം കേസുകളും കേരളത്തില്‍

Share our post

കണ്ണൂര്‍: ദക്ഷിണ റെയില്‍വേയിലെ തീവണ്ടി യാത്രയ്ക്കിടെ സ്ത്രീകള്‍ നേരിട്ട ലൈംഗികാതിക്രമക്കേസുകളില്‍ 83.4 ശതമാനവും കേരളത്തില്‍. 2020 മുതല്‍ 2023 ഓഗസ്റ്റുവരെ ദക്ഷിണ റെയില്‍വേയുടെ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത 313 ഇത്തരം കേസുകളില്‍ 261-ഉം കേരളത്തിലാണ്.

തമിഴ്‌നാട്, കേരളം, പുതുച്ചേരി എന്നിവിടങ്ങളും ആന്ധ്രാപ്രദേശിന്റെയും കര്‍ണാടകത്തിന്റെയും ചില ഭാഗങ്ങളും ഉള്‍പ്പെടുന്നതാണ് ദക്ഷിണറെയില്‍വേയുടെ പരിധി. തീവണ്ടിക്കുള്ളിലും റെയില്‍വേ സ്റ്റേഷനിലും നടന്ന സംഭവങ്ങള്‍ കേസില്‍ ഉള്‍പ്പെടും.

ഈ കാലയളവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത് മുംബൈയിലാണ്. സ്ത്രീകള്‍ ഉള്‍പ്പെടെ 895 യാത്രക്കാര്‍ കവര്‍ച്ചയ്ക്ക് ഇരയായി. ഒരാള്‍ കൊല്ലപ്പെട്ടു. 163 സ്ത്രീ യാത്രക്കാര്‍ക്കാണ് ലൈംഗികാതിക്രമം നേരിട്ടത്. 249 സ്ത്രീകള്‍ കവര്‍ച്ചയ്ക്കിരയായി. 17 സ്ത്രീകള്‍ ആക്രമിക്കപ്പെട്ടു.

വനിതാ പോലീസിന്റെ കുറവ്

കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളില്‍ സ്ത്രീ യാത്രികര്‍ക്കു കൂട്ടിനുള്ളത് 38 വനിതാ പോലീസുകാര്‍മാത്രം. മേല്‍നോട്ടത്തിന് വനിതാ എസ്.ഐ.മാര്‍ വരുമെന്നത് ഇനിയും നടപ്പായില്ല. ഒറ്റയ്ക്കുള്ള യാത്രയില്‍ വനിതകളെ സഹായിക്കാന്‍ റെയില്‍വേ നടപ്പാക്കിയ മേരി സഹേലി (എന്റെ കൂട്ടുകാരി) പദ്ധതി കടലാസിലാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!