Connect with us

Kannur

സ്കൂൾ കുട്ടികൾക്കിടയിൽ തരംഗമാണ് പത്ത് രൂപയുടെ ചുവന്ന ജ്യൂസ്; ഒരുതവണ കഴിച്ചാൽ അടിമയാവും

Published

on

Share our post

കണ്ണൂർ: കുട്ടികളെ ലഹരിക്ക് അടിമകളാക്കി തലമുറകളെ നശിപ്പിക്കുന്ന മിഠായികളും ശീതളപാനീയങ്ങളും ബബിൾഗമ്മുകളും സ്കൂൾ പരിസരത്ത് വ്യാപകമാകുന്നു. വീര്യം കുറഞ്ഞ രാസലഹരി ഇവയിലുണ്ടെന്നാണ് സംശയം. ഇതിന് തടയിടാൻ സംസ്ഥാനത്തെ വിവിധ സ്കൂൾ പരിസരങ്ങളിലുള്ള 3500 കടകളിൽ ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന നടത്തി. സംശയകരമായ 720 സാമ്പിളുകൾ ലാബിൽ പരിശോധിക്കുകയാണ്. 

സ്കൂൾ പരിസരത്തെ കടകളിൽ പ്രത്യേക തരത്തിലുള്ള മിഠായികൾക്കും കോളകൾക്കും വൻ ഡിമാന്റാണെന്നാണ് ഭക്ഷ്യസുരക്ഷാവകുപ്പിന് ലഭിച്ച വിവരം. പല രക്ഷിതാക്കളും ഇക്കാര്യം ഉന്നയിച്ചിട്ടുണ്ട്. പുളിപ്പുള്ള മിഠായിക്കും മിക്കിമൗസ് ബബിൾഗമ്മിനും കുട്ടികൾക്കിടയിൽ വൻ ഡിമാന്റാണ്. ആൺ-പെൺ ഭേദമില്ലാതെ ഇവ തേടിയെത്തും. മിക്കിമൗസ്, സൂപ്പർമാൻ മുതൽ കിംഗ്കോംഗ് വരെയുള്ള കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രവുമായെത്തുന്ന മിഠായികൾ വെറും മിഠായികളല്ല, ലഹരി മിഠായികളാണ്. ബബിൾ ഗമ്മുകളും ഇത്തരത്തിൽ ലഭ്യമാണ്. ചെറിയ തോതിൽ ലഹരിയടങ്ങിയ ഈ മിഠായികൾ മയക്കുമരുന്ന് ഉപയോഗിക്കാനുള്ള പ്രേരകങ്ങളാണ്. കാർട്ടൂൺ ചിത്രങ്ങൾ കുട്ടികളെ ആകർഷിക്കാനുള്ളതാണ്. സ്ഥിരമായി കഴിച്ചാൽ അടിമയായി മാറ്റുന്നവയാണിവ. ഗൊറില്ലയുടെ ചിത്രവുമായി 200 എൽ.എസ്.ഡി സ്റ്റാമ്പുകളും അടുത്തിടെ പിടികൂടിയിരുന്നു

പത്ത് രൂപയ്ക്ക് കിട്ടുന്ന ചുവപ്പ് നിറത്തിലെ ജ്യൂസ് കുട്ടികൾക്കിടയിൽ തരംഗമാണ്. ഗ്ലാസിലൊഴിച്ചാൽ ബിയർ പോലെ നുരഞ്ഞുപൊന്തും. മണത്തിലും രുചിയിലും ബിയർ തന്നെ. സംശയം തോന്നി പൊലീസ് ഇതിന്റെ സാമ്പിൾ ഫോറൻസിക് ലാബിൽ പരിശോധിച്ചപ്പോൾ ആൾക്കഹോളിന്റെ അംശം പൂജ്യമാണ്. പക്ഷേ,​ ഇതിലെ ലഹരി കുട്ടികളെ വഴിതെറ്റിക്കുന്നതാണ്. നേരിയ തോതിൽ ലഹരിമരുന്ന് കലർത്തിയ ഇത്തരം പാനീയങ്ങൾ മയക്കുമരുന്ന് ഉപയോഗത്തിനുള്ള ചവിട്ടുപടിയാണ്.

‘കൂൾ’ എന്ന പുകയില പായ്ക്കറ്റും സ്കൂളുകൾക്കടുത്ത് രഹസ്യമായി വിൽക്കുന്നുണ്ട്. ചുണ്ടിനും പല്ലിനുമിടയിൽ വച്ച് അല്പം അമർത്തുമ്പോൾ ചുണ്ടിൽ മുറിവുണ്ടായി പുകയിലയിലെ ലഹരി രക്തത്തിൽ കലരും.

ചോക്ക് മിഠായി, ഡാർക്ക് ചോക്ലേറ്റ്

ചോക്ക് മിഠായി, ക്രിസ്റ്റൽ, പഞ്ചസാര തരി രൂപത്തിലുള്ള പഞ്ചാര മിഠായി, ഡാർക്ക് ചോക്ലേറ്റ് എന്നിങ്ങനെ പേരുകളിലാണ് രാസലഹരി കലർത്തിയ സാധനങ്ങൾ കുട്ടികളിൽ എത്തുന്നത്. നാവിനടിയിൽ വയ്ക്കാവുന്ന സ്റ്റിക്കറുകളുമുണ്ട്. നിറവും മണവുമില്ലാത്ത ഇവ അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും കണ്ടെത്താൻ എളുപ്പമല്ല. ഒരുതവണ ഉപയോഗിച്ചാൽ ആജീവനാന്തം അടിമയാക്കി മാറ്റുന്ന, ലാബുകളിൽ നിർമ്മിക്കുന്ന രാസലഹരിക്ക് 12മണിക്കൂർ വരെ തലച്ചോറിനെ മരവിപ്പിക്കാനാവും. രാസലഹരി വാങ്ങി ഉപയോഗിക്കാനുള്ള പണത്തിനായി ക്രിമിനൽ പ്രവർത്തനങ്ങളിലേക്കും ലഹരി വില്പനയിലേക്കും കുട്ടികൾ തിരിയുന്ന അവസ്ഥയുണ്ട്.

ജീവനെടുക്കുന്ന ലഹരി

ലോകത്തെ ഏറ്റവും വീര്യമേറിയ എൽ.എസ്.ഡി സ്റ്റാമ്പാണ് കൊച്ചിയിലെ എൻജിനിയറിംഗ് കോളേജിലെ അവസാന വർഷ ബി.ടെക് വിദ്യാർത്ഥിയിൽനിന്ന് പിടിച്ചത്. ‘പാരഡൈസ്- 650’ എന്ന രാസലഹരി 48മണിക്കൂറിലേറെ തലച്ചോറിനെ മരവിപ്പിക്കുന്നതാണ്. ഉപഭോഗം കൂടിയാൽ മരണം ഉറപ്പ്. ചെന്നൈയിൽ നിന്ന് കൊറിയറിൽ വാങ്ങിയതാണ്. 7000 രൂപയിലേറെ ഒരെണ്ണത്തിന് വിലയുണ്ട്.


Share our post

Breaking News

കണ്ണൂരിൽ കെ.എസ്.യു പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം

Published

on

Share our post

കണ്ണൂർ: കണ്ണൂരിൽ കെ.എസ്.യു പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം. ലഹരിക്കെതിരെ എക്സൈസ് ഓഫീസിലേക്ക് നടത്തിയ മാർച്ചാണ് സംഘർഷത്തിലേക്ക് തിരിഞ്ഞത്.സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, ഹരികൃഷ്‌ണൻ പാളാട് ഉൾപ്പെടെയുള്ള നേതാക്കളെ അറസ്‌റ്റുചെയ്തു.നേതാക്കളെ അറസ്‌റ്റ് ചെയ്‌തതിനെതിരെ അർജുൻ കോറോമിൻ്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. പ്രവർത്തകരെ  സജീവ് ജോസഫ് എം.എൽ.എ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്.


Share our post
Continue Reading

Kannur

എം.ആര്‍.എസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

Published

on

Share our post

കണ്ണൂർ : പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 2025-26 അധ്യയന വര്‍ഷത്തില്‍ അഞ്ച്, ആറ് ക്ലാസ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ക്കുള്ള പ്രവേശന പരീക്ഷ മാര്‍ച്ച് എട്ടിന് രാവിലെ 10 മുതല്‍ 12 വരെ കണ്ണൂര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, പട്ടുവത്ത് നടത്തും. അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ അന്നേ ദിവസം രാവിലെ 9.30 ന് പട്ടുവം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഹാള്‍ ടിക്കറ്റ് സഹിതം ഹാജരാകണം. ഹാള്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ ബന്ധപ്പെട്ട ട്രൈബല്‍ എക്സറ്റന്‍ഷന്‍ ഓഫീസുമായോ, കണ്ണൂര്‍ ഐ.ടി.ഡി.പി ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍- ട്രെബല്‍ എക്സറ്റഷന്‍ ഓഫീസ്, കൂത്തുപറമ്പ് – 9496070387, ഇരിട്ടി – 9496070388, തളിപ്പറമ്പ് – 9496070401, പേരാവൂര്‍ – 9496070386, ഐ.ടി.ഡി.പി ഓഫീസ്, കണ്ണൂര്‍ – 0497 2700357, എം.ആര്‍.എസ് പട്ടുവം – 04602 203020.


Share our post
Continue Reading

Kannur

ഉത്സവങ്ങളും വ്രതാനുഷ്ഠാനങ്ങളും – ഭക്ഷണ വിതരണത്തില്‍ പ്രത്യേകശ്രദ്ധ വേണമെന്ന് ഡി.എം.ഒ

Published

on

Share our post

ജില്ലയില്‍ ഉത്സവങ്ങളും വ്രതാനുഷ്ഠാനങ്ങളും നടക്കുന്ന സാഹചര്യത്തില്‍ അവയോട് അനുബന്ധിച്ചുള്ള ഭക്ഷണവിതരണത്തില്‍ ശുചിത്വം പാലിക്കുന്ന കാര്യത്തില്‍ പ്രത്യേകശ്രദ്ധ വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പീയുഷ് എം നമ്പൂതിരിപ്പാട് അറിയിച്ചു.

1. വലിയ രീതിയില്‍ സംഘടിപ്പിക്കുന്ന ഉത്സവങ്ങള്‍, പെരുന്നാളുകള്‍, മറ്റ് ആഘോഷ പരിപാടികള്‍ അതതു പ്രദേശത്തെ ആരോഗ്യ വകുപ്പ് പൊതുജനാരോഗ്യ വിഭാഗം ജീവനക്കാരെ മുന്‍കൂട്ടി അറിയിക്കണം. ഇത്തരം പരിപാടികളില്‍ പുറമേ നിന്നും കൊണ്ട്‌വന്നു വിതരണം ചെയ്യുന്നതും അവിടെ വച്ച് പാചകം ചെയ്യുന്നതുമായ എല്ലാ ഭക്ഷണ പദാര്‍ഥങ്ങളും ശുചിത്വം പാലിച്ചവയാണെന്നും ഭക്ഷണ വിതരണക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഉണ്ടെന്നും ഉറപ്പു വരുത്തണം.
2. പാനീയങ്ങള്‍ക്ക് ഉപയോഗിക്കുന്ന വെള്ളത്തിന്റെ സ്രോതസ്സ് അന്വേഷിക്കേണ്ടതും അതില്‍ ഉപയോഗിക്കുന്ന ഐസ് ഭക്ഷ്യ യോഗ്യമാണെന്ന് ഉറപ്പു വരുത്തേണ്ടതാണ്.
3. ജ്യൂസ്, മറ്റു പാനീയങ്ങള്‍ കൊടുക്കുകയാണെങ്കില്‍ തിളപ്പിച്ചാറിയ വെള്ളം അല്ലെങ്കില്‍ മറ്റു രീതിയില്‍ ശുദ്ധീകരിച്ച വെള്ളം മാത്രം ഉപയോഗിക്കേണ്ടതാണ്.
4. പരിപാടിയില്‍ പങ്കെടുക്കുന്ന ആളുകള്‍ക്ക് ഹാന്റ് വാഷിങ്ങിന് ആവശ്യമായ സജീകരണങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുക.
5. അന്നദാനം പോലെയുള്ള പ്രവൃത്തികളില്‍ തൈര്, പാല് അടങ്ങിയ പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചുള്ള പാചകത്തിന്‌വേണ്ട ക്രമീകരണം ഉറപ്പാക്കണം. പാചകത്തിനും വിളമ്പാനും നില്‍ക്കുന്ന ജീവനക്കാര്‍ക്ക് നിര്‍ബന്ധമായും ഹെല്‍ത്ത് കാര്‍ഡ് ഉണ്ടായിരിക്കണം.
6. ഉത്സവങ്ങള്‍ നടക്കുമ്പോള്‍ ചെറുകിട സ്റ്റാളുകള്‍, തട്ടുകടകള്‍ എന്നിവയ്ക്ക് ഹെല്‍ത്ത് കാര്‍ഡ്, എഫ്എസ്എസ്എഐ ലൈസന്‍സ് ഉണ്ടായിരിക്കണം. കുടിവെള്ളത്തിന്റെ നിലവാരം ഉറപ്പുവരുത്തണം.
7. ഭക്ഷണം പാകം ചെയ്യുന്നതിനുവേണ്ടി വാങ്ങുന്ന വസ്തുക്കള്‍ എവിടെ നിന്ന് വാങ്ങിച്ചു എന്ന് അറിയണം.
8. ഏതെങ്കിലും കാരണത്താല്‍ ഭക്ഷ്യ വിഷബാധ ഉണ്ടായാല്‍ ആ വിവരം അടിയന്തിരമായി ആരോഗ്യ വകുപ്പിന് കൈമാറണം.


Share our post
Continue Reading

Trending

error: Content is protected !!