സര്‍ട്ടിഫിക്കറ്റിലെ തെറ്റുകള്‍ തിരുത്താന്‍ അവസരം

2014 മുതല്‍ 2022 വരെ വിവിധ ഐ. ടി. ഐകളില്‍ പ്രവേശനം നേടിയ ട്രെയിനികളുടെ ഇ. എന്‍. ടി. സികളില്‍ തിരുത്തല്‍ വരുത്തുന്നതിന് https://www.ncvtmis.gov.in പോര്‍ട്ടലില്‍ ഗ്രീവന്‍സ് സംവിധാനം പുനസ്ഥാപിച്ചു.
തിരുത്തല്‍ ആവശ്യമുള്ള ട്രെയിനികള്‍ക്ക് പരിശീലനം പൂര്‍ത്തിയാക്കിയ ഐ. ടി. ഐകളില്‍ ഹാജരായോ എന്‍. സി വി. ടി. എം.ഐ.എസ് പോര്‍ട്ടലിലെ കംപ്ലയിന്റ് ടൂള്‍സിലെ ഗ്രീവന്‍സ് ഒപ്ഷന്‍ വഴി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിച്ച് നേരിട്ടോ ഗ്രീവന്‍സ് നല്‍കാം. 2023 ജൂലൈയില്‍ നടന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് പരീക്ഷ സംബന്ധിച്ച പരാതികളും നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ അതാത് ഐ. ടി ഐകളില്‍ ലഭിക്കും.