കണ്ണൂർ ദസറയ്ക്ക് നഗരമൊരുങ്ങുന്നു കളക്ടറേറ്റ് മൈതാനം ശുചീകരിച്ചു

Share our post

കണ്ണൂർ : കണ്ണൂർ ദസറയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. 15 മുതൽ 23 വരെയാണ് ദസറ. ഒൻപതു ദിവസം വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറും.

ദസറയുടെ ഭാഗമായി ഞായറാഴ്ച ശുചീകരണം നടത്തി. ഇത്തവണത്തെ ദസറ ആഘോഷം മാലിന്യത്തിനെതിരേയുള്ള പ്രചാരണംകൂടിയായതുകൊണ്ട് ‘നിറയട്ടെ നിറങ്ങൾ, മറയട്ടെ മാലിന്യങ്ങൾ’ എന്ന ദസറസന്ദേശം പ്രചരിപ്പിക്കുന്നതിനായിരുന്നു ശുചീകരണം.

കളക്ടറേറ്റ് മൈതാനത്തും പരിസരത്തും നടന്ന മെഗാ പൊതുശുചീകരണപരിപാടി മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ കെ. ഷബീന അധ്യക്ഷത വഹിച്ചു.

ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എം.പി. രാജേഷ്, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, ടാക്‌സ് ആൻഡ് അപ്പീൽ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷാഹിന മൊയ്തീൻ, കൗൺസിലർമാരായ മുസ്ലിഹ് മഠത്തിൽ, കെ.പി. റാഷിദ്, മിനി മനോഹരൻ, ശ്രീജ ആരംഭൻ, രജനി, ബിജോയി തയ്യിൽ, പ്രകാശൻ പയ്യനാടൻ, ക്ലീൻ സിറ്റി മാനേജർ പി.പി. ബൈജു, പി. കൃഷ്ണൻ, കെ.സി. രാജൻ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ചിന്മയമിഷൻ കോളേജ് വിദ്യാർഥികൾ, ശുചീകരണത്തൊഴിലാളികൾ തുടങ്ങിയവർ ശുചീകരണ പ്രവർത്തനത്തിന് നേതൃത്വം നൽകി.

ചിത്രരചനാ മത്സരം : കണ്ണൂർ ദസറയുടെ മുന്നോടിയായി തളാപ്പ് മിക്സഡ് യു.പി. സ്കൂളിൽ ജില്ലാതല ജലച്ചായ ചിത്രരചനാ മത്സരം നടത്തി. ഡെപ്യൂട്ടി മേയർ കെ. ഷബീന ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.പി. രാജേഷ് അധ്യക്ഷനായി.

കൗൺസിലർമാരായ മുസ്ലീഹ് മഠത്തിൽ, ബിജോയ് തയ്യിൽ, കോ-ഓർഡിനേറ്റർ കെ.സി. രാജൻ, ആർട്ടിസ്റ്റ് ശശികല, സി.വി. വിജയൻ, ജലീൽ ചക്കാലക്കൽ എന്നിവർ സംസാരിച്ചു. എൽ.പി., യു.പി., ഹൈസ്കൂൾ, ഹയർസെക്കൻഡറി എന്നീ വിഭാഗങ്ങളിൽനിന്നായി 130-ഓളം വിദ്യാർഥികൾ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!