കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട

കണ്ണൂർ: എക്സൈസും ആർ.പി.എഫും ചേർന്ന് കണ്ണൂർ റെയിൽവേ സ്റ്രേഷനിൽ നടത്തിയ പരിശോധനയിൽ 5.82 ഗ്രാം ബ്രൗൺ ഷുഗർ പിടികൂടി. കൊയിലാണ്ടി സ്വദേശി പുതിയോട്ട് വീട്ടിൽ ഫഹദ് (32), വടകര നടക്കുതാഴെയിലെ സി. സനൂപ് (31) എന്നിവരിൽ നിന്നാണ് ബ്രൗൺ ഷുഗർ പിടികൂടിയത്.
രാജസ്ഥാനിലെ അജ്മീരിൽ നിന്ന് എത്തിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വില്പന നടത്തുന്ന മാഫിയസംഘത്തിന്റെ ഭാഗമാണ് ഇവർ. ഇവരെ മാസങ്ങളോളമായി നിരീക്ഷിച്ചുവരികയായിരുന്നെന്ന് എക്സൈസ് പറഞ്ഞു.
സർക്കിൾ ഇൻസ്‌പെക്ടർ പി.പി. ജനാർദ്ദനൻ, എക്‌സൈസ് ഇൻസ്‌പെക്ടർ സിനു കൊയിലോത്ത്, പ്രിവന്റീവ് ഓഫീസർ കെ.സി. ഷിബു, പുരുഷോത്തമൻ, പങ്കജാക്ഷൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സജിത്ത്, സുജിത്ത്, ശരത്ത്, ടി.കെ ഷാൻ, അനീഷ്, ഗണേഷ് ബാബു, റിഷാദ്, ഡ്രൈവർമാരായ അജിത്ത്, സോൾദേവ്, റെയിൽവേ സിവിൽ പൊലീസ് ഓഫീസർ ശശിധരൻ എന്നിവർ എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.