മുരിങ്ങോടിയിൽ ഗാന്ധിസ്മൃതി സദസ്

പേരാവൂർ : യുവകലാസാഹിതി പേരാവൂർ മണ്ഡലം കമ്മിറ്റി, കൈരളി യൂത്ത് ലീഗ് വായനശാല മുരിങ്ങോടി എന്നിവ സംയുക്തമായി ഫാസിസത്തിനെതിരെ ഗാന്ധിസ്മൃതി സദസ് നടത്തി.
പ്രഭാഷകൻ രഞ്ജിത്ത് മാർക്കോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എം. പ്രസാദ് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ഷിജിത്ത് വായന്നൂർ, മണ്ഡലം സെക്രട്ടറി കെ. മനോജ്, വി. ഗീത, സൂര്യ രാമചന്ദ്രൻ, പീതൻ. കെ. വയനാട്, കെ. മോഹനൻ, കെ.കെ. വിജയൻ തുടങ്ങിയവർ സംസാരിച്ചു.