ചീമേനി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഡിഗ്രി/പി.ജി പ്രവേശനം

കണ്ണൂര്‍:ഐ. എച്ച്. ആര്‍. ഡിയുടെ കീഴില്‍ പള്ളിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ചീമേനി അപ്ലൈഡ് സയന്‍സ് കോളേജില്‍ ഒന്നാം വര്‍ഷ ബി. കോം വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ബി. കോം കോ ഓപ്പറേഷന്‍, ബി. എസ്. സി കമ്പ്യൂട്ടര്‍ സയന്‍സ് ഒന്നാം വര്‍ഷ എം. കോം ഫിനാന്‍സ്, എം. എസ്സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ കോളേജ് നേരിട്ട് പ്രവേശനം നടത്തുന്ന സീറ്റുകളില്‍ ഒഴിവ്.
കണ്ണൂര്‍ സര്‍വകലാശാല പ്രവേശനത്തിന് ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ അതിന്റെ പ്രിന്റൗട്ട് സഹിതം കോളേജില്‍ നേരിട്ട് അപേക്ഷ നല്‍കണം. എസ്. സി/എസ്. ടി/ഒ. ഇ. സി/ഒ. ബി. സി(എച്ച്) എന്നീ വിഭാഗങ്ങള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍: 8547005052, 9447596129.