ഗോഡൗണ്‍ കുത്തിത്തുറന്ന് മലഞ്ചരക്ക് സാധനങ്ങള്‍ കവര്‍ന്ന പ്രതി അറസ്റ്റില്‍

കൂത്തുപറമ്പ് : മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിന്‍റെ ഗോഡൗണ്‍ കുത്തിത്തുറന്ന് ഒന്നേമുക്കാല്‍ ലക്ഷത്തോളം രൂപ വില വരുന്ന അടയ്ക്ക, കുരുമുളക് എന്നിവ കളവു ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍.
മൂര്യാട് വയലും ഭാഗത്തെ എം. എബിൻ (18) ആണ് അറസ്റ്റിലായത്.
സ്ഥാപന ഉടമ മൂര്യാട് വിനോദ് ഭവനില്‍ നെല്യാടൻ വിനോദൻ കൂത്തുപറമ്പ് പോലീസില്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷിച്ചുവരികയായിരുന്നു. വെള്ളിയാഴ്ച രാവിലെ പാലാപ്പറമ്ബിലുള്ള ഗോഡൗണ്‍ തുറന്നപ്പോഴാണു മോഷണം ശ്രദ്ധയില്‍പ്പെട്ടത്. പോലീസ് നടത്തിയ അന്വേഷണത്തിലാണു പ്രതിയെ പിടികൂടിയത്. കൂത്തുപറമ്പ് ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേയ്ക്കു റിമാൻഡ് ചെയ്തു.