Connect with us

Kannur

കോർപറേഷൻ ഉദ്യോഗസ്ഥർക്കെതിരെ ഹൈക്കോടതി വടിയെടുത്തു; മാലിന്യനീക്കം ഇനി അഭിമാന പ്രശ്നം

Published

on

Share our post

കണ്ണൂർ: ഹരിതകർമ്മ സേനയ്ക്ക് നൽകാതെ പ്ലാസ്റ്റിക് പൂഴ്ത്തിവെക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ച് കോർപ്പറേഷൻ.മാലിന്യം പൊതുസ്ഥലത്ത് വലിച്ചെറിയുന്നത് തടയാനും വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും ഫ്‌ളാറ്റുകളിലും മാലിന്യ സംസ്‌കരണത്തിന് സ്ഥിരം സംവിധാനം ഒരുക്കുന്നതിനും കഴിഞ്ഞില്ലെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്ന ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കർശന നടപടിയെടുക്കാനുള്ള തീരുമാനമുണ്ടായത്.

നിരന്തരമായ ബോധവൽക്കരണത്തിലൂടെയും ഒരു വിഭാഗം ആളുകൾക്ക് മാലിന്യ സംസ്കരണത്തെ കുറിച്ച് തിരിച്ചറിവുണ്ടാകാത്ത സ്ഥിതിയാണെന്ന് അധികൃതർ പറഞ്ഞു.ഹരിത കർമ്മ സേനാംഗങ്ങളോട് തർക്കിക്കുകയാണ് പലരും.കർശ്ശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പിനെ ഗൗരവത്തോടെ കാണുന്നില്ലെന്നും സേനാംഗങ്ങൾ പറഞ്ഞു.നിലവിൽ ഹരിത കർമ്മസേന വീടുകളിൽ പ്ലാസ്റ്റിക് ശേഖരിക്കാൻ എത്തിയാൽ പലരും പണം നൽകാനുള്ള മടി കാരണം പ്ലാസ്റ്റിക് മാലിന്യങ്ങൾ നൽകാത്ത സാഹചര്യമാണ്.

ഇരുട്ടാവുന്നതോടെ ഇവ കത്തിച്ചു കളയുകയാണ്.ഹരിത കർമ്മ സേനയിൽ രജിസ്റ്റർ ചെയ്ത് ജൈവ മാലിന്യം സ്വന്തമായും അജൈവ മാലിന്യം ഹരിത കർമ്മ സേനയ്ക്ക് കൈമാറാനുമാണ് നേരത്തെ നിർദ്ദേശം നൽകിയിരുന്നത്.ഫ്‌ളാറ്റുകളിൽ താമസിക്കുന്ന ഓരോ കുടുംബങ്ങളും ഹരിത കർമ്മസേനയിൽ വേറെ വേറെ രജിസ്റ്റർ ചെയ്തു മാലിന്യം ഹരിത കർമ്മ സേനയ്ക്ക് നൽകണം.

ഫ്‌ളാറ്റുകളിൽ താമസിക്കുന്നവർ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് സഹകരിക്കാത്ത സ്ഥിതിയുമുണ്ട്.വിദ്യാർത്ഥികളെ ഉൾപ്പെടുത്തി മാലിന്യ സംസ്കരണത്തെ കുറിച്ച് ബോധവൽക്കരണം നൽകി കൊണ്ടുള്ള സർവ്വെ നടത്താനും കോർപ്പറേഷന് പദ്ധതിയുണ്ട്.90 ഇടങ്ങളിൽ ക്യാമറകൾപൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താൻ കോർപ്പറേഷൻ പരിധിയിൽ 90 സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.

രാത്രികാലങ്ങളിൽ വാഹനങ്ങളിലും മറ്റുമായി മാലിന്യം പൊതുസ്ഥലത്ത് തള്ളുന്നവരെയും മലിനജലം പൊതുസ്ഥലത്തിലേക്കൊഴുക്കുന്നവരെയും പ്ലാസ്റ്റിക് കത്തിക്കുന്നതും ഉൾപ്പെടെ കണ്ടെത്താൻ ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ സ്‌പെഷ്യൽ സ്‌ക്വാഡ് രൂപീകരിച്ച് പ്രവർത്തനം നടത്തി വരുന്നുണ്ട്.

നിയമം ലംഘിച്ചാൽ

വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരെ പിഴ.

കോർപ്പറേഷൻ ആവശ്യസേവനങ്ങൾ തടയും.


Share our post

Kannur

ഡോക്ടർമാരുടെ വ്യാജ കുറിപ്പുണ്ടാക്കി മയക്കുമരുന്ന് ഗുളിക വിൽപ്പന; യുവാവ് പിടിയിൽ

Published

on

Share our post

പാപ്പിനിശേരി: മയക്കുമരുന്ന് ഗുളികകളുമായി യുവാവ് എക്സൈസിന്റെ പിടിയിൽ. പുതിയങ്ങാടി ഷാദുലി പള്ളിക്ക് സമീപം പാലക്കോടൻ വീട്ടിൽ പി ഫിറാഷി (33)നെയാണ് പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് പാപ്പിനിശേരി എക്സൈസ് സംഘം അറസ്‌റ്റുചെയ്തത്. മയക്കുമരുന്ന് ഗുളികകളായ നിട്രോസൺ 10, ട്രമഡോൾ എന്നിവ പിടിച്ചെടുത്തു. നിട്രോസൺ 71 എണ്ണവും ട്രമഡോൾ 99 എണ്ണവും പിടികൂടിയിട്ടുണ്ട്. ഡോക്ടർമാരുടെ കുറിപ്പടി വ്യാജമായുണ്ടാക്കി മംഗളൂരു, ബംഗളൂരു എന്നിവിടങ്ങളിലെ മെഡിക്കൽ സ്റ്റോറുകളിൽ നിന്നാണ്‌ ഇയാൾ ഗുളിക തരപ്പെടുത്തുന്നത്. മംഗളൂരുവിലെ ഡോക്ടറുടെ കുറിപ്പടിയാണ് നൽകിയതിൽ ഭൂരിഭാഗവും. ഡോക്ടറുടെ പങ്കും എക്സൈസ് സംഘം അന്വേഷിക്കുമെന്നാണ് സൂചന. പ്രതിദിനം പതിനഞ്ചിലേറെ ഗുളികകൾ ഫിറാഷ് ഉപയോഗിക്കാറുണ്ടത്രേ. വർഷങ്ങളായി വിൽപ്പന നടത്തുന്നുണ്ട്. ഏറെ നാളായി എക്സൈസ്‌ നിരീക്ഷണത്തിലായിരുന്നു. ട്രെയിൻ വഴിയാണ് ഗുളിക എത്തിക്കുക. ഓൺലൈനിലാണ് ആവശ്യക്കാർ ബന്ധപ്പെടുക. ആവശ്യാനുസരണം പായ്ക്ക് ചെയ്ത് മരുന്ന്‌ എന്ന നിലയിൽ സ്റ്റിക്കർ പതിച്ചാണ് കൊണ്ടുവരിക. റെയിൽവേ സ്‌റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് വിതരണം. ഓരോ സ്റ്റേഷനിലും ഇയാളുടെ സംഘാംഗങ്ങൾ കാത്തിരിക്കും. ട്രെയിൻ സ്റ്റേഷനിലെത്തിയാൽ ഇറങ്ങാതെ ഗുളിക കൈമാറും. വിതരണം പൂർത്തിയായാൽ അടുത്ത സ്റ്റേഷനിലിറങ്ങി മംഗളൂരുവിലേക്ക് തിരിച്ചുപോകുകയാണ് പതിവ്. ട്രെയിൻ കടന്നുപോകാത്ത ഇടങ്ങളിലേക്ക് ആഡംബര കാറുകളിലാണ് എത്തിക്കുക. പാപ്പിനിശേരി, മാട്ടൂൽ, പുതിയങ്ങാടി, മാടായി, പയ്യന്നൂർ എന്നിവിടങ്ങളിൽ ഗുളിക വിതരണത്തിന് സംഘങ്ങളുണ്ട്. സ്കൂൾ, കോളേജ് കുട്ടികൾക്കും നൽകാറുണ്ടെന്ന് സമ്മതിച്ചിട്ടുണ്ട്. ആദ്യം പൈസ വാങ്ങാതെയാണ് പലർക്കും ഗുളിക നൽകിയത്. ലഹരിക്കടിപ്പെടുന്നതോടെ സ്വാധീനം ചെലുത്തി കുട്ടികളെ വിൽപ്പനക്ക് ഉപയോഗിക്കുകയാണ്. ഫിറാഷിനെ പിടിച്ചതറിയാതെ നിരവധി യുവാക്കളും യുവതികളും ഗുളികക്കായി ഫോണിലേക്ക് വിളിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ഊർജിത അന്വേഷണത്തിലാണ് എക്സൈസ് സംഘം. ഇൻസ്‌പെക്ടർ പി സന്തോഷ് കുമാർ, അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് എം പി സർവജ്ഞൻ, കെ രാജീവൻ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് വി പി ശ്രീകുമാർ, പി പി രജിരാഗ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ സനീബ്, കെ അമൽ എന്നിവരും ഉണ്ടായിരുന്നു.


Share our post
Continue Reading

Kannur

ഭൂമിയുണ്ട്‌; അതിനാൽ വീടുമുണ്ട്‌

Published

on

Share our post

ശ്രീകണ്ഠപുരം: സ്‌നേഹത്തിൻ തുടിപ്പായി ഓരോ ചെങ്കല്ലും അടുക്കിവച്ച് മലപ്പട്ടത്ത് ലൈഫ് ഭവന പദ്ധതിയിൽ പുത്തൻ അധ്യായം എഴുതി. മലപ്പട്ടം പഞ്ചായത്തിൽ സ്വന്തമായി ഭൂമിയുള്ളതും എന്നാൽ, വീടില്ലാത്തതുമായ എല്ലാവർക്കും ലൈ ഫിലൂടെ വീട്‌ സമ്മാനിക്കുകയാണ് സംസ്ഥാന സർക്കാർ. ഇതിന്റെ പ്രഖ്യാപനം ഉത്സവാന്തരീക്ഷത്തിൽ പഞ്ചായത്തിൽ നടന്നു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ രത്നകുമാരി പ്രഖ്യാപനം നടത്തി. രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികമാകുമ്പോൾ തുടരുന്ന വികസനക്കഥകൾ ഓരോ വീട്ടിലും നിറയുകയാണ്‌. അടിച്ചേരിയിലെ സെറീനക്കും പടപ്പക്കരിയിലെ ലക്ഷ്മിക്കും ചന്ദ്രികക്കും വീടായി വന്ന വികസനക്കഥകൾ അനവധിയുണ്ട്‌ പറയാൻ. കുപ്പത്തെ സി പി സരോജിനി, കെ അനിത, പി പ്രീത എന്നിവരുൾപ്പടെ 50 പേർക്കാണ് ലൈഫിലൂടെ പുതിയ വീട് ഉടൻ ലഭ്യമാകുന്നത്. സ്വന്തമായി നാഴി മണ്ണുള്ളതിൽ സ്വപ്‌നവും പണിയുകയാണ്‌ ഇനിയവർ. പടപ്പക്കരിയിലെ അറുപത്തിയേഴുകാരിയായ എൻ കെ ലക്ഷ്മിയേടത്തി, ഭർത്താവ്‌ മരിച്ചശേഷം ഒറ്റയ്‌ക്കാണ് താമസം. കൂലിപ്പണി ചെയ്‌തും തൊഴിലുറപ്പ്‌ ജോലി ചെയ്‌തുമാണ്‌ പുലരുന്നത്‌. കഴിഞ്ഞ തവണ തൊഴിലുറപ്പിൽ 100 തൊഴിൽ ദിനം പൂർത്തിയാക്കി. വിധവാ പെൻഷനും കൈപ്പറ്റുന്നുണ്ട്; ഇപ്പോഴിതാ സന്തോഷം മേഞ്ഞ ലൈഫ്‌ വീടും. മുമ്പ് ആസ്‌ബറ്റോസ് മേഞ്ഞ ഷെഡ്ഡിലാണ് താമസിച്ചിരുന്നത്. കാറ്റിലും പേമാരിയിലും ഏതുനിമിഷവും തകർന്നുവീഴാറായ ഷെഡ്ഡിൽ ഭയത്തോടെയാണ്‌ അന്തിയുറങ്ങിയിരുന്നത്. ആ ഭയമാണ്‌ എൽഡിഎഫ്‌ സർക്കാർ ഇല്ലാതാക്കിയത്. ആധിപിടിച്ച ജീവിതം മാറി; അടച്ചുറപ്പുള്ള വീട്ടിൽ ഇനി അന്തിയുറങ്ങാനാകുമെന്ന ആശ്വാസം അവർക്കുണ്ടാക്കിയ മാറ്റം ചെറുതല്ല. തുടരട്ടെ ചെറു ചെറു സന്തോഷങ്ങൾ. സമ്പൂർണ പ്രഖ്യാപനം വന്നതോടെ മലപ്പട്ടം പഞ്ചായത്തിൽ ഭൂമിയുള്ള ഭവനരഹിതരായ 50 പേർക്കാണ് വീട് ലഭ്യമായത്. 2.60 കോടി രൂപയാണ്‌ ലൈഫ് ഭവന പദ്ധതിക്കായി ചെലവഴിച്ചത്. ഇതിൽ പഞ്ചായത്ത് വിഹിതമായി 1.16 കോടി രൂപ ഉപയോഗിച്ചു. ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് വിഹിതം, സംസ്ഥാന സർക്കാർ വിഹിതം, പട്ടികജാതി ഫണ്ട് എന്നിവയും ഉപയോഗിച്ചു. മലപ്പട്ടത്തുമാത്രമല്ല; ജില്ലയിലാകെ എല്ലാ പഞ്ചായത്തിലും ലക്ഷ്മിയേടത്തിമാരുടെ ജീവിതത്തിലേക്ക്‌ പുതിയ വീടുകൾ സന്തോഷം പരത്തുകയാണ്‌. ജില്ലയിൽ പൂർത്തിയായത്‌
21,180 വീടുകൾ കണ്ണൂർ ലൈഫ്‌ മിഷൻ സമ്പൂർണ പാർപ്പിട പദ്ധതിയിൽ ജില്ലയിൽ ഇതുവരെ 23,932 വീടുകളാണ്‌ അനുവദിച്ചത്‌. 21,180 വീടുകളുടെ നിർമാണം പൂർത്തിയായി. ബാക്കിയുള്ളവയുടെ നിർമാണം അന്തിമഘട്ടത്തിലാണ്‌. ലൈഫ്‌ പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ പാതിവഴിയിൽ നിലച്ചുപോയ 2675 വീടുകളുടെ പൂർത്തീകരണമാണ്‌ തദ്ദേശസ്ഥാപനങ്ങൾ ഏറ്റെടുത്തത്‌. രണ്ടാം ഘട്ടത്തിൽ ഭൂമിയുള്ള ഭവനരഹിതരായ 2557 വീടുകളുടെ നിർമാണവും മൂന്നാംഘട്ടത്തിൽ ഭൂരഹിത–-ഭവനരഹിതരായ 767 പേരുടെ വീട്‌ നിർമാണവും ഏറ്റെടുത്തു. മലപ്പട്ടത്ത് സമ്പൂർണ ലൈഫ് 
പ്രഖ്യാപനം മലപ്പട്ടം പഞ്ചായത്തിൽ ഭൂ ഉടമകളായ ഭവനരഹിതർക്കുള്ള സമ്പൂർണ ലൈഫ് ഭവന പദ്ധതിയുടെ പ്രഖ്യാപനം പഞ്ചായത്ത്‌ ഹാളിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് കെ കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ പി രമണി അധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം വി അജ്നാസ്, എം ഷൈനി, എം സന്തോഷ്, കെ വി മിനി, കെ സജിത, എ പുരുഷോത്തമൻ, പി പി ലക്ഷ്മണൻ, മലപ്പട്ടം പ്രഭാകരൻ എന്നിവർ സംസാരിച്ചു.


Share our post
Continue Reading

Kannur

തലയിൽ വഴിവിളക്കിൻ്റെ സോളാർ പാനൽ വീണ് യുവാവ് മരിച്ചു

Published

on

Share our post

കണ്ണൂർ: ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ തെരുവുവിളക്കിന്‍റെ സോളാർ പാനൽ തലയിൽ വീണ് പരിക്കേറ്റ യുവാവ് മരിച്ചു. കീഴറയിലെ ആദിത്യനാണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ദിവസം വെള്ളിക്കീലിന് സമീപം സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് ആദിത്യന്‍റെ തലയിൽ സോളാർ പാനൽ തകർന്ന് വീണത്. ഗുരുതരമായി പരിക്കേറ്റ ആദിത്യനെ ആദ്യം പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചത്. നില ഗുരുതരമായതോടെ ആദിത്യനെ പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


Share our post
Continue Reading

Trending

error: Content is protected !!