Connect with us

Kannur

വെള്ളം ചുമന്ന് കുന്നിറങ്ങി പെണ്‍കുട്ടികള്‍, സങ്കടച്ചിത്രം വൈറലായി; യുവാക്കളൊന്നിച്ചു,കുടിവെള്ളമെത്തി

Published

on

Share our post

കുറ്റ്യാടി: വ്യാഴാഴ്ച രാവിലെ ഊരത്തെ പ്രാദേശിക വാട്സാപ്പ് ഗ്രൂപ്പുകളിൽ ഒരു സങ്കടച്ചിത്രം പെട്ടെന്നാണ് വ്യാപകമായി പ്രചരിച്ചത്. പതിനഞ്ചുവയസ്സിനുതാഴെയുള്ള മൂന്ന് പെൺകുട്ടികൾ തലച്ചുമടായി പ്രയാസപ്പെട്ട് കുടിവെള്ളവുമായി കുന്നിറങ്ങി വരുന്ന ചിത്രമായിരുന്നു അത്. ഊരത്തുകാരാണ് കുട്ടികളെന്ന് മനസ്സിലായതോടെ അവരുടെ നൊമ്പരം നാട്ടുകാരുടേതുകൂടിയാകാൻ അധികനേരം വേണ്ടിവന്നില്ല. കുട്ടികളുടെ വീട്ടിൽ കിണറില്ല. ഏഴുദിവസത്തോളമായി പൈപ്പ് വെളളമെത്തിയിട്ടും. അതുകൊണ്ട് സുഖമില്ലാത്ത അമ്മയെ സഹായിക്കാൻ 300 മീറ്ററോളം ദൂരെയുള്ള വീട്ടിൽനിന്ന് വെള്ളം ചുമന്നുകൊണ്ടുവരുകയായിരുന്നു പെൺകുട്ടികൾ.

കുരുന്നുമക്കളുടെ പ്രയാസം പരിഹരിക്കാനായി ഒരുസംഘം യുവാക്കൾ മുന്നിട്ടിറങ്ങി. പ്രദേശിക രാഷ്ട്രീയനേതാക്കളും പൊതുപ്രവർത്തകരും വാർഡംഗം സബിന മോഹനും അവർക്ക് പിന്തുണയേകി. മൂന്നുകുടുംബങ്ങൾക്ക് തന്റെ വീട്ടിലെ കിണറ്റിൽനിന്ന് വെള്ളം നൽകിയിരുന്ന നടുക്കണ്ടി ലാലു ഈ കുട്ടികളുടെ വീട്ടിലേക്കും വെള്ളം നൽകാമെന്ന് സമ്മതിച്ചു. വീട്ടിലേക്ക് വെള്ളമെത്തിക്കാനുള്ള മോട്ടോറും പൈപ്പും അനുബന്ധജോലികളും യുവാക്കളുടെ മുൻകൈയോടെ ഒരുക്കി. രാവിലെ ദാഹജലം തലയിലേറ്റിവന്ന കുട്ടികൾ വൈകുന്നേരം സ്കൂൾവിട്ട് വീട്ടിലെത്തിയപ്പോൾ കണ്ട കാഴ്ച ജലസമൃദ്ധിയുടെതാണ്.

പി.സി. ഇന്ദ്രജിത്ത്, പ്രമോദ് കുന്നുമ്മൽ, പി.കെ. സുരേഷ്, പി.കെ. അനീഷ്, ഉണ്ണി ഒമേഗ എന്നിവരുൾപ്പെടുന്ന ഒരുകൂട്ടം ചെറുപ്പക്കാരാണ് നാടിന്റെ നന്മനിറഞ്ഞ ഈ സന്തോഷക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത്.


Share our post

Kannur

കള്ളക്കടൽ പ്രതിഭാസം: ഉയർന്ന തിരമാലക്ക് സാധ്യത, ജാ​ഗ്രത

Published

on

Share our post

കണ്ണൂർ: കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് ജാഗ്രത നിർദേശം നൽകി ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം. കേരള തീരത്ത് മറ്റന്നാൾ രാത്രി 11.30 മണി വരെ 1.1 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടൽ ആക്രമണത്തിന് സാധ്യതയുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുണ്ട്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കുക.


Share our post
Continue Reading

Breaking News

കെ.കെ.രാഗേഷ് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി

Published

on

Share our post

കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ രാഗേഷിനെ തെരഞ്ഞെടുത്തു. ഇന്ന് രാവിലെ എം. പ്രകാശൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് പുതിയ സെക്രട്ടറിയായി കെ.കെ രാഗേഷിനെ തെരഞ്ഞെടുത്തത്. 12 അംഗ ജില്ലാ സെക്രട്ടറിയേറ്റിനെയും തെരഞ്ഞടുത്തു. നിലവിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ്  കെ.കെ രാഗേഷ്. കാഞ്ഞിരോട് തലമുണ്ട സ്വദേശിയാണ്.


Share our post
Continue Reading

Kannur

പുതിയ സി.പി.എം ജില്ലാ സെക്രട്ടറിയെ ഇന്നറിയാം

Published

on

Share our post

കണ്ണൂർ: പുതിയ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയെ ഇന്നറിയാം. ഇന്ന് രാവിലെ ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കും.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷ്, മുൻ എം.എൽ.എമാരായ ടി.വി രാജേഷ്, എം. പ്രകാശന്‍ എന്നിവർക്കാണ് മുന്‍തൂക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കും. യോഗത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ണായകമാകും. എം.വി ജയരാജന്‍ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് സെക്രട്ടറി സ്ഥാനത്തേക്ക് ഒഴിവുവന്നത്. കെ.കെ രാഗേഷോ ടി.വി രാജേഷോ സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയാല്‍ ജില്ലയിലെ പാര്‍ട്ടി നേതൃസ്ഥാനത്ത് അത് തലമുറമാറ്റത്തിനാണ് വഴിവെക്കുന്നത്.


Share our post
Continue Reading

Trending

error: Content is protected !!