കണ്ണൂരില്‍ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

കണ്ണൂര്‍: കണ്ണൂരില്‍ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. സബ് ജയില്‍ റോഡിലെ സിറ്റി ലൈറ്റ്, കോര്‍പ്പറേഷന് സമീപത്തെ സുചിത്ര എന്നീ ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചത്. കോഴിയിറച്ചി, ന്യൂഡില്‍സ്, നെയ്‌ച്ചോര്‍, ചപ്പാത്തി, പഴകിയ എണ്ണ എന്നിവ ഉപയോഗയോഗ്യം അല്ലാതിരുന്നിട്ടും ഹോട്ടലില്‍ സൂക്ഷിച്ചിരുന്നു.
നഗരസഭാ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി. പി ബൈജുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഒരു മാസം മുന്‍പും കണ്ണൂരിലെ ഹോട്ടലുകളിലെ റെയ്ഡില്‍ പഴകിയ ഭക്ഷണം പിടികൂടിയിരുന്നു. പഴകിയ ബീഫ്, ചിക്കന്‍, ഗ്രീന്‍ പീസ്, അച്ചാര്‍ തുങ്ങി പഴകിയ ചോറ് വരെ പിടികൂടിയവയില്‍ ഉള്‍പ്പെടുന്നു. ഈ ഹോട്ടലുകള്‍ക്കെല്ലാം പിഴ ഈടാക്കുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചിരുന്നു.