വേക്കളം എ.യു.പി സ്‌കൂളിൽ മോട്ടിവേഷൻ ക്ലാസ്

വേക്കളം : എ.യു.പി സ്‌കൂൾ പി.ടി.എ വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ് നടത്തി. പി.ടി.എ പ്രസിഡന്റ് കെ.എ. ബഷീർ അധ്യക്ഷത വഹിച്ചു. അധ്യാപകനും മോട്ടിവേഷൻ ട്രെയിനറുമായ മോഹൻ ജോർജ് ക്ലാസെടുത്തു. പ്രഥമധ്യാപകൻ കെ.പി രാജീവൻ, അധ്യാപകരായ പി.വി. കാന്തിമതി, പി. ഇന്ദു, കെ.എം. പ്രിയ, ഷൈനി വിനോദ് എന്നിവർ സംസാരിച്ചു.