Connect with us

Kerala

ട്രാഫിക്‌ നിയമലംഘനങ്ങൾ കണ്ടാൽ “ശുഭയാത്ര” യിലേക്ക്‌ ഫോട്ടോയും വീഡിയോയും അയക്കാം

Published

on

Share our post

തിരുവനന്തപുരം : ട്രാഫിക് നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കേരള പൊലീസിന്റെ “ശുഭയാത്ര” വാട്‌സാപ്പ് നമ്പറിലേയ്ക്ക് ഫോട്ടോയും വീഡിയോയും സഹിതം മെസ്സേജ് അയക്കാം. ‘ഇത്തിരി നേരം ഒത്തിരികാര്യ’ത്തിലൂടെ കേരള പൊലീസ് പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി വിഡിയോയും പങ്കുവെച്ചിട്ടുണ്ട്. വിലപ്പെട്ട ഒരു സന്ദേശം അപകടങ്ങൾ ഒഴിവാക്കിയേക്കാം. അതിലൂടെ നിരവധി ജീവനുകൾ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പാണ് എന്നാണ് പൊലീസ് കുറിപ്പിലൂടെ വ്യക്തമാക്കുന്നത്. സംഭവം നടന്ന സ്ഥലം, സമയം, തീയതി, പൊലീസ് സ്റ്റേഷൻ പരിധി, ജില്ല എന്നിവ കൂടി സന്ദേശത്തിൽ ഉൾപ്പെടുത്തണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കേരള പൊലീസിന്റെ പോസ്റ്റിന്റെ പൂർണരൂപം

കേരളത്തിൽ ഏകദേശം ഒന്നരക്കോടി വാഹനങ്ങളുണ്ടെന്നാണ് കണക്ക്. ഇത്രയും വാഹനങ്ങൾ സഞ്ചരിക്കുന്ന നിരത്തുകളിൽ അപകടങ്ങൾ ഒഴിവാക്കാനും റോഡ് സുരക്ഷ ഉറപ്പുവരുത്താനും കൃത്യമായ ഇടപെടലാണ് പോലീസ് നടത്തിവരുന്നത്. എന്നാൽ, നിരത്തുകളിലെ നിയമലംഘകരെ കണ്ടെത്താനും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും പോലീസിന് പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണ്. ട്രാഫിക് നിയമലംഘനങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ കേരള പോലീസിന്റെ “ശുഭയാത്ര” വാട്സാപ്പ് നമ്പറിലേയ്ക്ക് നിങ്ങൾക്ക് ഫോട്ടോയും വീഡിയോയും സഹിതം മെസ്സേജ് അയക്കാം. നിങ്ങളുടെ വിലപ്പെട്ട ഒരു സന്ദേശം അപകടങ്ങൾ ഒഴിവാക്കിയേക്കാം. അതിലൂടെ നിരവധി ജീവനുകൾ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പാണ്.

നിങ്ങളുടെ സന്ദേശങ്ങൾ ടെക്സ്റ്റ് ആയോ വീഡിയോ ആയോ അയയ്ക്കാം. സംഭവം നടന്ന സ്ഥലം, സമയം, തീയതി, പൊലീസ് സ്റ്റേഷൻ പരിധി, ജില്ല എന്നിവ കൂടി സന്ദേശത്തിൽ ഉൾപ്പെടുത്തണം. ഇവ വാട്‌സാപ്പ് ആയി അയയ്ക്കേണ്ടത് 9747001099 എന്ന നമ്പറിലേയ്ക്കാണ്. ഈ സന്ദേശങ്ങളുടെ പ്രാഥമിക പരിശോധനയ്ക്കുശേഷം ഇവ എല്ലാ ജില്ലകളിലെയും ട്രാഫിക് നോഡൽ ഓഫീസർക്ക് കൈമാറും. അദ്ദേഹം അത് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിലേക്ക് നൽകുകയും കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്യും. സ്വീകരിച്ച നടപടികൾ വിവരം നൽകിയ ആളെ അറിയിക്കാനും സംവിധാനമുണ്ട്. ഇത്തരം സന്ദേശങ്ങൾ നൽകുന്നയാളുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.


Share our post

Kerala

കീം പരീക്ഷാ സ്‌കോര്‍ പ്രസിദ്ധീകരിച്ചു

Published

on

Share our post

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷം എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്‌സുകളിലേക്കായി നടന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച സ്‌കോര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

www.cee.kerala.gov.in വെബ്‌സൈറ്റില്‍ സ്‌കോര്‍ ലഭ്യമാണ്. ഏപ്രില്‍ 23 മുതല്‍ 29 വരെ കേരളത്തിലെ 134 പരീക്ഷ കേന്ദ്രങ്ങളിലായി 192 വെന്യൂകളിലായാണ് പരീക്ഷ നടന്നത്. കേരളത്തില്‍ നിന്ന് 85,296 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ദുബായില്‍ നിന്നും ചേർന്ന് 1105 പേരുമാണ് എന്‍ജിനിയറിങ് പ്രവേശന പരീക്ഷ എഴുതിയത്.കേരളത്തില്‍ 33,304 പേരും മറ്റ് സ്ഥലങ്ങളില്‍ നിന്ന് 111 പേരും ഫാര്‍മസി കോഴ്‌സിനായുള്ള പരീക്ഷ എഴുതി.


Share our post
Continue Reading

Kerala

കുട്ടനാടിനെ അടുത്തറിയാം, അഷ്ടമുടിയിലൂടെ സഞ്ചരിക്കാം; ബോട്ട് യാത്രയ്ക്ക് സഞ്ചാരികളുടെ വന്‍ തിരക്ക്

Published

on

Share our post

ആലപ്പുഴ: ഇത്തവണത്തെ അവധിക്കാലം ജലഗതാഗത വകുപ്പിനു നേട്ടമായി. ആലപ്പുഴ വേമ്പനാട്ടു കായലിലും കൊല്ലം അഷ്ടമുടിക്കായലിലും ബോട്ടുകളില്‍ സഞ്ചാരികളുടെ വന്‍തിരക്കാണ്. സീ കുട്ടനാട്, വേഗ, സീ അഷ്ടമുടി ബോട്ടുകളാണ് വിനോദസഞ്ചാരികള്‍ക്കായി ഓടുന്നത്. എന്നും മികച്ച ബുക്കിങ്ങാണ്. ഒരു സീറ്റു പോലും ഒഴിവില്ല. ഒരാഴ്ച മുന്‍പേ ഈയാഴ്ചത്തെ ബുക്കിങ് തീര്‍ന്നെന്ന് ജലഗതാഗത വകുപ്പ് അധികൃതര്‍ പറഞ്ഞു.സീ കുട്ടനാട്, വേഗ ബോട്ടുകള്‍ ആലപ്പുഴ മുതല്‍ പാതിരാമണല്‍ വരെയും തിരിച്ചുമാണ് സഞ്ചരിക്കുന്നത്. എസി, നോണ്‍ എസി വിഭാഗങ്ങളിലായി 90 സീറ്റുള്ള വേഗയ്ക്ക് (വേഗ-2) എന്നും കുറഞ്ഞത് 39,000 രൂപ വരുമാനമുണ്ട്. രാവിലെ 11 മുതല്‍ നാലുവരെയാണു സഞ്ചാരം.

എസിക്ക് 600 രൂപയും എസി ഇല്ലാതെ 400 രൂപയുമാണു നിരക്ക്. അപ്പര്‍, ലോവര്‍ ക്ലാസുകളിലായി 120 സീറ്റുള്ള സീ കുട്ടനാടിന് (സീ കുട്ടനാട് -2) 56,000 രൂപ നിത്യവരുമാനമുണ്ട്. നിരക്ക്- അപ്പര്‍ ക്ലാസിന് 500 രൂപ, ലോവര്‍ ക്ലാസിന് 400 രൂപ. രാവിലെ 11.15 മുതല്‍ വൈകുന്നേരം 4.15 വരെയാണു യാത്ര.സീ കുട്ടനാടിന്റെ അതേ മാതൃകയിലുള്ള ബോട്ടാണ് സീ അഷ്ടമുടിയുടേത്. രാവിലെ പതിനൊന്നരയ്ക്ക് കൊല്ലം ജെട്ടിയില്‍നിന്നു സാമ്പ്രാണിക്കോടിയിലേക്കു പുറപ്പെടും. 4.30-നു മടങ്ങും. ബോട്ടുകളിലെല്ലാം കുടുംബശ്രീ ഒരുക്കുന്ന നാടന്‍ ഭക്ഷണ സ്റ്റാളുണ്ട്.

മറ്റു ജില്ലകളില്‍നിന്നുള്ള യാത്രക്കാരാണ് അധികവും. സ്‌കൂളുകള്‍, ആരാധനാലയങ്ങള്‍, പൂര്‍വവിദ്യാര്‍ഥി സംഘങ്ങള്‍ എന്നിങ്ങനെ ഗ്രൂപ്പുകളായി വരുന്നവരുണ്ട്. കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി കായല്‍യാത്ര നടത്തുന്നവരുമുണ്ട്. അഞ്ചുവര്‍ഷം മുന്‍പാണ് വേഗ ഓടിത്തുടങ്ങിയത്. സീ കുട്ടനാട് തുടങ്ങിയിട്ട് രണ്ടര വര്‍ഷമായി. സീ അഷ്ടമുടി തുടങ്ങിയിട്ട് രണ്ടു വര്‍ഷവും.ബുക്കിങ്ങിനുള്ള ഫോണ്‍ നമ്പറുകള്‍: 9400050326, 9400050325.


Share our post
Continue Reading

Kerala

കേന്ദ്രത്തിന്റെ അന്തിമാനുമതി; കേരളത്തിന് 29,529 കോടി കടമെടുക്കാം

Published

on

Share our post

തിരുവനന്തപുരം: കേരളത്തിന് പൊതുവിപണിയിൽനിന്ന് കടമെടുക്കുന്നതിന് കേന്ദ്രം അന്തിമാനുമതി നൽകി. ഈ വർഷം ഡിസംബർവരെ 29,529 കോടി കടമെടുക്കാം. കഴിഞ്ഞമാസം 5000 കോടി എടുക്കാൻ താത്കാലികാനുമതി നൽകിയിരുന്നു. ഇതുകൂടി ചേർത്താണ് 29,529 കോടി അനുവദിച്ചത്.കഴിഞ്ഞവർഷം ഇതേസമയം അനുവദിച്ചത് 21,253 കോടിയായിരുന്നു. ഇത്തവണ 8276 കോടി കൂടുതൽ. ബാങ്കുവഴി കടപ്പത്രങ്ങളിലൂടെ വായ്പയെടുക്കുന്നതാണ് പൊതുവിപണിയിൽനിന്നുള്ള കടമെടുപ്പ്.

സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തരോത്പാദനത്തിന്റെ മൂന്നുശതമാനമാണ് ഒരുവർഷം ആകെ കടമെടുക്കാവുന്നത്. കേരളത്തിന്റെ വായ്പപ്പരിധി 39,876 കോടിയായാണ് നിശ്ചയിച്ചത്. ഇതിൽ പിഎഫ് ഉൾപ്പെടെയുള്ള പബ്ലിക് അക്കൗണ്ട്, കിഫ്ബിയും ക്ഷേമപെൻഷൻ കമ്പനിയും എടുത്ത മുൻകാല വായ്പകളുടെ വിഹിതം തുടങ്ങിയവ കിഴിച്ചശേഷമുള്ള തുകയാണ് പൊതുവിപണിയിൽനിന്ന് എടുക്കാൻ അനുവദിക്കുന്നത്. ഇതിനുപുറമേ, വൈദ്യുതിമേഖലയിലെ പരിഷ്കാരങ്ങൾക്കുള്ള േപ്രാത്സാഹനമായി അരശതമാനംകൂടി അനുവദിക്കും. ഡിസംബറിനുശേഷം കണക്ക് പരിശോധിച്ച് സാമ്പത്തികവർഷത്തെ അവസാന മൂന്നുമാസത്തേക്ക്‌ എടുക്കാവുന്ന തുക കേന്ദ്രസർക്കാർ അറിയിക്കും.വായ്പയെടുക്കുന്നതിന് ഇത്തവണ ഒരു നിബന്ധനകൂടി കേന്ദ്രം മുന്നോട്ടുവെച്ചിരുന്നു. സർക്കാരിന്റെയും പൊതുമേഖലയിലെയും സ്ഥാപനങ്ങൾക്ക് വായ്പയെടുക്കാൻ സർക്കാർ ഗാരന്റി നൽകുന്നുണ്ട്. സ്ഥാപനങ്ങൾ വായ്പ തിരിച്ചടച്ചില്ലെങ്കിൽ സർക്കാർ നൽകുമെന്നാണ് ഗാരന്റി.

എന്നാൽ, ഇതിനായി സർക്കാർ പണം മാറ്റിവെക്കാറില്ല. ഇങ്ങനെ പണം മാറ്റിവെച്ച് ഗാരന്റി റിഡംപ്ഷൻ ഫണ്ട് രൂപവത്കരിക്കണമെന്നാണ് പുതിയ നിബന്ധന. ഇതിനായി ബാക്കി നിൽക്കുന്ന ഗാരന്റിയുടെ അഞ്ചുശതമാനം വരുന്ന തുക വർഷംതോറും ഫണ്ടിലേക്ക്‌ നിക്ഷേപിക്കണം. കേരളം ഈ വർഷം ഇതിനായി കണ്ടെത്തേണ്ടത് 600 കോടിയാണ്. ഫണ്ട് രൂപവത്കരിക്കാനുള്ള നിർദേശം കേരളം റിസർവ് ബാങ്കിനെ അറിയിച്ചിട്ടുണ്ട്. ബാങ്കിന്റെ അംഗീകാരം കിട്ടിയാൽ ഇത് നിലവിൽവരും. ഗാരന്റി കണ്ടെത്താനുള്ള ഫണ്ട് രൂപവത്കരിക്കും.


Share our post
Continue Reading

Trending

error: Content is protected !!